Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവി എഴുത്തുകാരനാവുന്നു

Posted by:
Published: Monday, September 24, 2012, 14:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവി എഴുത്തുകാരനാവുന്നു
 

ചണ്ഡിഗഡ്‌: ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരം യുവരാജ്‌ സിങ്‌ എഴുത്തുകാരനാകുന്നു. തന്റെ അച്ഛനായ യോഗ്‌രാജ്‌ സിങ്ങിനെ കുറിച്ചാണ്‌ യുവി എഴുതാന്‍ പോകുന്നത്‌. 'അരൊഗന്റ്‌ മാസ്‌റ്റര്‍' എന്നാണ്‌ യുവിയുടെ പുസ്‌തകത്തിന്റെ പേര്‌.

അച്ഛനൊപ്പം കഴിച്ചുകൂട്ടിയ കാലങ്ങള്‍, തന്റെ ക്രിക്കറ്റ്‌ കരിയര്‍, അര്‍ബുദത്തോട്‌ പടവെട്ടി ജയിച്ചത്‌ തുടങ്ങിയ കാര്യങ്ങളായിരിക്കും യുവിയുടെ പുസ്‌തകത്തില്‍ ഉണ്ടാവുക. യുവിയുടെ അച്ഛന്‍ യോഗ്‌രാജി തന്നെയാണ്‌ പുസ്‌തകത്തെ കുറിച്ച്‌ അറിയിച്ചത്‌.

ടെന്നിസ്‌ കളിക്കാനിഷ്ടമുണ്ടായിരുന്ന, ഒരു സ്‌കെയ്‌റ്റര്‍ ആവാന്‍ ആഗ്രഹിച്ചിരുന്ന കുട്ടി യുവിയെ ക്രിക്കറ്റിലേക്ക്‌ വഴതിരിച്ചു വിട്ട്‌ ഒരു ക്രിക്കറ്ററാക്കിയത്‌ താനാണ്‌ എന്ന കാര്യവും യോഗ്‌രാജ്‌ സിങ്‌ ഓര്‍ക്കുന്നു.

അര്‍ബുദ ബാധ യുവിയെ ആകെ മാറ്റി മറിച്ച എന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദത്തോട്‌ പടവെട്ടി ജയിച്ചു വന്ന യുവി തികച്ചും ഒരു പുതിയ മനുഷ്യനാണ്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്‌ 'മൈ ലോസ്‌റ്റ്‌ ഡെയ്‌സ്‌' എന്ന പേരില്‍ അദ്ദേഹവും വൈകാതെ ഒരു പുസ്‌കം ഇറക്കുന്നുണ്ട്‌ എന്നും യോഗ്‌രാജ്‌ പറഞ്ഞു.

English summary
India's Yuvraj Singh, is all set to don the role of an author as he has plans to write a book on his father, Yograj Singh, titled 'Arrogant Master'.
പ്രതികരണം എഴുതൂ