Englishहिन्दीಕನ್ನಡதமிழ்తెలుగు

ഈ അവാര്‍ഡ്‌ അമ്മയ്‌ക്ക്‌:ഹര്‍ഭജന്‍

Posted by:
Published: Monday, September 24, 2012, 17:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഈ അവാര്‍ഡ്‌ അമ്മയ്‌ക്ക്‌:ഹര്‍ഭജന്‍
 

കൊളംബോ: ഈ മാന്‍ ഓഫ്‌ ദ മാച്ച്‌ അവാര്‍ഡ്‌ അമ്മയ്‌ക്കു സമര്‍പ്പിക്കുന്ന എന്ന്‌ ഹര്‍ഭജന്‍ സിങ്‌. ട്വന്റി20 ലോകകപ്പില്‍ ഞായറാഴ്‌ച ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ ഹര്‍ഭജന്‍ സിങ്‌ ആയിരുന്നു.

ഒരു വര്‍ഷക്കാലത്തോളം നീണ്ട ഇടവേളയ്‌ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും ദേശീയ ടീമിലേക്കും തിരിച്ചെത്തിയ ഹര്‍ഭജന്‍ മിന്നുന്ന പ്രകടനത്തിലൂടെ തന്റെ തിരിച്ചു വരവ്‌ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്‌.

നാല്‌ ഓവറില്‍ വെറും 12 റണ്‍സ്‌ മാത്രം വഴങ്ങി നാല്‌ വിക്കറ്റുകളാണ്‌ ഭാജി തെറിപ്പിച്ചത്‌. ഈ നലോവറുകളില്‍ രണ്ടെണ്ണം മെയ്‌ഡന്‍ ഓവറുകളാണ്‌ എന്നതും ശ്രദ്ധേയമാണ്‌.

തന്റെ അമ്മയ്‌ക്കും, ശക്തമായ തിരിച്ചു വരവിന്‌ പ്രചോദനം നല്‍കിയ സുഹൃത്തുക്കള്‍ക്കും ആണ്‌ ഈ അവാര്‍ഡ്‌ ഭാജി സമര്‍പ്പിച്ചിരിക്കുന്നത്‌.

ഭാജിയുടെ ശക്തമായ തിരിച്ചു വരവിനെ പ്രശംസിച്ച ക്യപ്‌റ്റന്‍ എംഎസ്‌ ധോണി ഭാജിയുടെ ഇതിലും മികച്ച പ്രകടനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്‌ എന്നും ഓര്‍മിച്ചു.

English summary
India's Harbhajan Singh, who was awarded the man of the match for his splendid 4/12 against England in the final Group A tie at Premadasa Stadium in Colombo, to qualify for the Super Eights dedicated the award to his mother and close friends.
പ്രതികരണം എഴുതൂ