Englishहिन्दीಕನ್ನಡதமிழ்తెలుగు

ഭാജി തിളങ്ങി; ഇന്ത്യ തകര്‍ത്തു

Posted by:
Published: Monday, September 24, 2012, 12:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഭാജി തിളങ്ങി; ഇന്ത്യ തകര്‍ത്തു
 

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഹര്‍ഭജന്‍ സിങ്ങിന്റെ തിരിച്ചു വരവ്‌ ഗംഭീരമായി. ട്വന്റി20 ലോകകപ്പില്‍ ഞായറാഴ്‌ച ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ്‌ ഈ ബൗളര്‍ വഹിച്ചത്‌.

നാലോവറില്‍ 12 റണ്‍സ്‌ മാത്രം വഴങ്ങി നാല്‌ വിക്കറ്റുകള്‍ എടുത്ത്‌ തകര്‍പ്പന്‍ പ്രകടനം ആണ്‌ ഹര്‍ഭജന്‍ സിങ്‌ കാഴ്‌ച വെച്ചത്‌. ഇംഗ്ലണ്ടിനു മേല്‍ 90 റണ്‍സിന്റെ വിജയം നേടാന്‍ ഹര്‍ഭജന്‍ സാന്നിധ്യം നിര്‍ണ്ണായകമായി.

ഹര്‍ഭജനെ പോലെ തന്നെ ഒരു ഇടവേളയ്‌ക്കു ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ പിയൂഷ്‌ ചൗളയും 13 റണ്‍സ്‌ വഴങ്ങി 2 വിക്കറ്റുകള്‍ തെറിപ്പിച്ച്‌ മിന്നുന്ന പ്രകടനം ആണ്‌ കാഴ്‌ച വെച്ചത്‌.

എന്നും ഇന്ത്യ പഴി കേള്‍ക്കുന്ന ബൗളിങ്‌ നിരയാണ്‌ ഞായറാഴ്‌ച ഇന്ത്യക്ക്‌ മുതല്‍ക്കൂട്ടായത്‌ എന്നതാണ്‌ ശ്രദ്ധേയമായ വസ്‌തുത. 14.4 ഓവര്‍ ആയപ്പോഴേക്കും വെറും 80 റണ്‍സില്‍ ഇംഗ്ലണ്ടിനെ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളിങ്‌ നിരയ്‌ക്ക്‌ കഴിഞ്ഞു.

നാല്‌ വിക്കറ്റ്‌ നഷ്ടത്തിന്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യത്തിന്റെ പരിസരത്തു പോലും എത്താന്‍ ഇംഗ്ലീഷ്‌ പടയ്‌ക്കായില്ല. ഇന്ത്യക്കു വേണ്ടി രോഹിത്‌ ശര്‍മ 55 റണ്‍സും ഗംഭീര്‍ 45ഉം വിരാട്‌ കോഹ്‌ലി 40ഉം റണ്‍സ്‌ വീതം എടുത്തു.

English summary
Harbhajan Singh is back. What a way to make your international return. The offspinner took 4/12 to power India to a commanding 90-run victory over England at the ICC World Twenty20 2012 at the R Premadasa Stadium here on Sunday night.
പ്രതികരണം എഴുതൂ