Englishहिन्दीಕನ್ನಡதமிழ்తెలుగు

ഭാജിക്ക്‌ ധോണിയുടെ അകമഴിഞ്ഞ പ്രശംസ

Posted by:
Published: Monday, September 24, 2012, 15:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഭാജിക്ക്‌ ധോണിയുടെ അകമഴിഞ്ഞ പ്രശംസ
 

കൊളംബോ: തിരിച്ചു വരവ്‌ ഗംഭീരമാക്കിയ ഹര്‍ഭജന്‍ സിങ്ങിന്‌ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ വക പ്രശംസാ വര്‍ഷം. ഞായറാഴ്‌ച ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 12 റണ്‍സുകള്‍ മാത്രം വഴങ്ങി നാല്‌ വിക്കറ്റുകളാണ്‌ ഭാജി വീഴ്‌ത്തിയത്‌.

ഹര്‍ഭജന്‍ പന്തെറിഞ്ഞ നാല്‌ ഓവറുകളില്‍ രണ്ടെണ്ണം മെയ്‌ഡന്‍ ഓവറുകളാണ്‌ എന്നതും ശ്രദ്ധേയമാണ്‌. ഏതാണ്ട്‌ ഒരു വര്‍ഷക്കാലം ദേശീയ ടീമില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന ശേഷം കിട്ടിയ അവസരം ആണ്‌ ഭാജി മനസ്സറിഞ്ഞ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.

ഹര്‍ഭജന്റെ ഇതിനേക്കാള്‍ മികച്ച പ്രകടനം താന്‍ കണ്ടിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്‌ വളരെ മികച്ച പ്രകടനം തന്നെയാണ്‌. ശക്തമായ തിരിച്ചു വരവാണ്‌ നടത്തിയിരിക്കുന്നത്‌. ഇത്തരം സാഹചര്യങ്ങളില്‍ സാധാരണ ആളുകള്‍ തളരുകയാണ്‌ പതിവ്‌. ധോണി പറഞ്ഞു.

ഭാജി രണ്ട്‌ വിക്കറ്റുകല്‍ മാത്രമാണ്‌ തന്റെ തിരിച്ചു വരവില്‍ എടുത്തിരുന്നെങ്കില്‍ തന്നെ അതൊരു വലിയ കാര്യമാവുമായിരുന്നു എന്നും ധോണി അഭിപ്രായപ്പെട്ടു.

ഏതായാലും നീണ്ട ഇടവേളയ്‌ക്കു ശേഷം ഹര്‍ഭജന്‍ നടത്തിയ ശക്തമായ തിരിച്ചു വരവ്‌ എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്നതാണ്‌.

English summary
Team India skipper MS Dhoni lavished praise on the veteran off-spinner Harbhajan Singh, who claimed four wickets on Sunday to help India thrash England by 90 runs, said he was excellent under current circumstances.
പ്രതികരണം എഴുതൂ