Englishहिन्दीಕನ್ನಡதமிழ்తెలుగు

ബ്രയാന്‍ ലാറ സച്ചിനെ സന്ദര്‍ശിച്ചു

Posted by:
Published: Monday, September 24, 2012, 13:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ലോക ക്രിക്കറ്റിലെ രണ്ട്‌ ബാറ്റിങ്‌ ഇതിഹാസങ്ങള്‍ ഞായറാഴ്‌ച കണ്ടുമുട്ടി. സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും ആണ്‌ ഈ ഇതിഹാസതാരങ്ങള്‍. സച്ചിന്റെ മുംബൈയിലുള്‌ല വസതിയിലായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്‌ച.

ബ്രയാന്‍ ലാറ സച്ചിനെ സന്ദര്‍ശിച്ചു

ബ്രയാന്‍ ലാറ തന്നെ തന്റെ വീട്ടില്‍ വന്ന്‌ സന്ദര്‍ശിച്ച കാര്യം സച്ചിന്‍ തന്നെയാണ്‌ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചത്‌. രണ്ടു പേരുംക്കൂടിയുള്ള ഒരു ചിത്രവും സച്ചിന്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

പ്രമുഖ ബാറ്റ്‌സ്‌മാന്‍മാര്‍ എന്നതിലുപരി പരസ്‌പരം ബഹുമാനിക്കുന്ന നല്ല സുഹൃത്തുക്കളും കൂടിയാണ്‌ സച്ചിനും ലാറയും.

വിസ്‌മയിപ്പിക്കുന്ന കളിക്കാരനും, ഒരു നല്ല സുഹൃത്തും ആണ്‌ ലാറ എന്നാണ്‌ സച്ചിന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

ഇനി ഒരു രണ്ട്‌ വര്‍ഷം കൂടി സച്ചിന്‌ കളിക്കളത്തില്‍ തുടരാം എന്ന്‌ ഈയിടെയാണ്‌ സച്ചിനെ പിന്തുണച്ചു കൊണ്ട്‌ ലാറ പ്രസ്‌താവന ഇറക്കിയിരുന്നത്‌.

ഈയിടെയായി അത്ര നല്ല ഫോം പുറത്തെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന സച്ചിന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിലായിരുന്ന ലാറ പിന്തുണയുമായി രംഗത്തെത്തിയത്‌ എന്നതാണ്‌ ശ്രദ്ധേയം.

English summary
It was the perfect picture as two batting legends came together on Sunday. Former West Indian captain Brian Lara visited Sachin Tendulkar at the latter's home in Mumbai.
പ്രതികരണം എഴുതൂ