Englishहिन्दीಕನ್ನಡதமிழ்తెలుగు

ഗ്രൂപ്പ്‌ സിയില്‍ ദ.ആഫ്രിക്ക ശ്രീലങ്കയെ നേരിടും

Posted by:
Published: Saturday, September 22, 2012, 12:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഗ്രൂപ്പ്‌ സിയില്‍ ദ.ആഫ്രിക്ക ശ്രീലങ്കയെ നേരിടും
 

ഹംബറ്ററ്റോറ്റ: ട്വന്റി20 ലോകകപ്പില്‍ ശനിയാഴ്‌ച ആതിഥേയരായ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും. സി ഗ്രൂപ്പിലെ അവസാന മത്സരമാണിത്‌. മഹിന്ദ രാജ്‌പക്‌സെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ്‌ മത്സരം നടക്കുക.

ഇരു ടീമുകളും ശക്തമായതിനാല്‍ ശനിയാഴ്‌ചയിലെ മത്സരം വളരെ കടുത്തതാവാനാണ്‌ സാധ്യത. സ്വന്തം മണ്ണിലാണ്‌ മത്സരം എന്നത്‌ ശ്രീലങ്കയ്‌ക്ക്‌ മത്സരത്തില്‍ തീര്‍ച്ചയായും മുന്‍ത്തൂക്കം സമ്മാനിക്കും.

എന്നാല്‍ ശ്രീലങ്കയെ തകര്‍ക്കാന്‍ തങ്ങള്‍ പ്രാപ്‌തരാണ്‌ എന്നും, ടീമംഗങ്ങളെല്ലാം മികച്ച ഫോമിലാണ്‌ എന്നും ആണ്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലേഴ്‌സ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

ഏതായാലും ഗ്രൂപ്പ്‌ സിയിലെ മുമ്പന്‍മാര്‍ ആരാണെന്ന്‌ കാത്തിരുന്നു കാണാം.

ദക്ഷിണാഫ്രിക്ക: എബി ഡിവില്ലേഴ്‌സ്‌ (ക്യാപ്‌റ്റന്‍, വിക്കറ്റ്‌ കീപ്പര്‍), ഹാഷിം അംല, ഫര്‍ഹാന്‍ ബെഹര്‍ദീന്‍, ജൊഹാന്‍ ബോത, ജെപി ഡുമിനി, ഫാഫ്‌ ഡു പ്ലെസിസ്‌, ജാക്വസ്‌ കാലിസ്‌, റിച്ചാര്‍ഡ്‌ ലെവി, അല്‍ബീ മോര്‍ക്കല്‍, മോണ്‍ മോര്‍ക്കല്‍, ജസ്‌റ്റിന്‍ ഓണ്‍റ്റോങ്‌, വെയ്‌ന്‍ പാര്‍നല്‍, റോബിന്‍ പീറ്റേഴ്‌സണ്‍, ലോണ്‍വാബോ സോറ്റ്‌സോബ്‌

ശ്രീലങ്ക: മഹേല ജയവര്‍ധനെ (ക്യാപ്‌റ്റന്‍), ദിനേഷ്‌ ചണ്ഡിമല്‍, തിലകരത്‌നെ ദില്‍ഷന്‍, അകില ദനഞ്‌ജയ, ഷമിന്‍ഡ ഇറങ്ക, രംഗന ഹെറാത്ത്‌, നുവാന്‍ കുലശേഖര, ലസിത്‌ മലിങ്ക, ആഞ്‌ജലോ മാത്യൂസ്‌, അജന്ത മെന്‍ഡിസ്‌, ജീവന്‍ മെന്‍ഡിസ്‌, ദില്‍ഷന്‍ മുനവീര, തിസാര പെരേര, കുമാര്‍ സങ്കക്കാര, ലഹിരു തിരിമണെ

English summary
Despite being qualified for the Super Eights, hosts Sri Lanka and South Africa look for a win to finish the group stage with a high as they face each other in the last group C clash.
പ്രതികരണം എഴുതൂ