Englishहिन्दीಕನ್ನಡதமிழ்తెలుగు

രഞ്‌ജി ട്രോഫി:സേവാഗ്‌ ഡല്‍ഹി ക്യാപ്‌റ്റന്‍

Posted by:
Updated: Saturday, September 22, 2012, 13:07 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

രഞ്‌ജി ട്രോഫി:സേവാഗ്‌ ഡല്‍ഹി ക്യാപ്‌റ്റന്‍
 

ദില്ലി: രഞ്‌ജി ട്രോഫി 2012 - 2013 സീസണില്‍ ഡല്‍ഹി ടീമിന്റെ ക്യാപ്‌റ്റനായി വീരേന്ദ്ര സേവാഗിനെ തിരഞ്ഞെടുത്തു. ഗൗതം ഗംഭീര്‍ ആയിരിക്കും ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍.

ട്വന്റി20 ചാമ്പ്യന്‍സ്‌ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ്‌ സേവാഗ്‌ രഞ്‌ജി ട്രോഫി ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.

ഡല്‍ഹി ടീമിലേക്കുള്ള 35 ടീമംഗങ്ങളുടെ സാധ്യതാ ലിസ്റ്റ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. സെപ്‌റ്റംബര്‍ 24, തിങ്കളാഴ്‌ച ഈ 35 സ്‌ക്വാഡ്‌ അംഗങ്ങളോടും ഫിറോസ്‌ ഷാന്‍ കോട്‌ല സ്‌റ്റഡിയത്തി്‌# എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌ സിലക്ടര്‍മാര്‍.

ഇന്ത്യയുടെ യുവതാരം വിരാട്‌ കോഹ്‌ലിയും ഡല്‍ഹി ടീമിലുണ്ട്‌. നവംബര്‍ 2ന്‌ ഉത്തര്‍ പ്രദേശിനെതിരെ ആണ്‌ ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ രഞ്‌ജി ട്രോഫി മത്സരം.


സാധ്യതാ ലിസ്റ്റ്‌: വിരേന്ദ്ര സേവാഗ്‌ (ക്യാപ്‌റ്റന്‍), ഗംഭീര്‍ (വൈസ്‌ ക്യാപ്‌റ്റന്‍), വിരാട്‌ കോഹ്‌ലി, രജത്‌ ഭാട്യ, ഷിഖാര്‍ ധവാന്‍, മിഥുന്‍, മന്‍ഹാസ്‌, ആഷിഷ്‌ നെഹ്‌റ, ഇഷാന്ത്‌ ശര്‍മ, പുനീത്‌ ബിഷ്‌ത്‌, ഉന്‍മുക്ത്‌ ചാന്ദ്‌, യോഗേഷ്‌ നഗര്‍, സുമിത്‌ നര്‍വാള്‍, പ്രദീപ്‌ സംഗ്‌വാന്‍, പര്‍വീന്ദര്‍ അവാന, മൊഹിത്‌ ശര്‍മ, വികാസ്‌ മിശ്ര, പവന്‍ സുയാല്‍, മനോജ്‌ ചൗഹാന്‍, മിലിന്ദ്‌ കുമാര്‍, ദ്രുവ്‌ ഷോറേയ്‌, ജഗ്രിത്‌ ആനന്ദ്‌, വൈഭവ്‌ റവാല്‍, സണ്ണി സെഹ്രാവത്‌, ക്ഷിതിസ്‌ ശര്‍മ, റിഷിത്‌ സെയ്‌നി, ജാവേദ്‌ ഖാന്‍, പര്‍വേഷ്‌ ചികാര, മനന്‍ ശര്‍മ, വരുണ്‍ ഷൂഡ്‌, ചേതന്യ നന്ദ, രാഹുല്‍ യാദവ്‌, ഷൊഐബ്‌ പ്രസാദ്‌, വിക്രം ദഹിയ, ഷോല്ലി ഷൗര്യ, വികാസ്‌ ടോകാസ്‌.

Story first published:  Saturday, September 22, 2012, 13:05 [IST]
English summary
Virender Sehwag has been named the captain of Delhi Ranji Trophy squad for the season 2012-13.
പ്രതികരണം എഴുതൂ