Englishहिन्दीಕನ್ನಡதமிழ்తెలుగు

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

Posted by:
Published: Friday, September 21, 2012, 10:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം
 

കൊളംബോ: ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പത്തുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

നാലുവിക്കറ്റ് നേടിയ ജാക്വിസ് കാലിസിന്റെ കൃത്യതയാര്‍ന്ന ബൗളിങിന്റെ മികവില്‍ സിംബാബ്‌വേയെ എട്ടുവിക്കറ്റിന് 93 എന്ന നിലയില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. 40 ബോളില്‍ നിന്ന് നാലു ഫോറുകളുടെ അകമ്പടിയോടെ 37 റണ്‍സ് നേടിയ ക്രെയ്ഗ് എര്‍വിന്‍ മാത്രമാണ് പിടിച്ചുനിന്നത്.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12.4 ഓവറില്‍ ലക്ഷ്യം കണ്ടു. 44 ബോളില്‍ നിന്ന് ആറു ഫോറുകളുടെ അകമ്പടിയോടെ റിച്ചാര്‍ഡ് ലെവി 50 റണ്‍സും 33 ബോളില്‍ നിന്ന് മൂന്നു ഫോറുകളുടെ പിന്തുണയോടെ ഹാഷിം അംല 32ഉം റണ്‍സ് നേടിജാക്വിസ് കാലിസാണ് കളിയിലെ കേമന്‍.

ആദ്യത്തെ മത്സരത്തില്‍ ശ്രീലങ്കയോട് 82 റണ്‍സിന് തോറ്റ സിംബാബ്‌വേയ്ക്ക് ഇതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു. വെള്ളിയാഴ്ച രണ്ടു മത്സരങ്ങളാണുള്ളത്. ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനെയും അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേയാണ്.

English summary
Zimbabwe became the first team to crash out of ICC World Twenty20 2012 as they were handed a 10-wicket defeat by South Africa on Thursday night.
പ്രതികരണം എഴുതൂ