Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യക്ക് നാണംകെട്ട ജയം

Posted by:
Published: Thursday, September 20, 2012, 11:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യക്ക് നാണംകെട്ട ജയം
 

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ 100 റണ്‍സിനു താഴെ ഇന്ത്യയെ ഓള്‍ഔട്ടാക്കേണ്ടതായിരുന്നു. നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചിട്ടും ഇന്ത്യയെ അഞ്ചു വിക്കറ്റിന് 159 എന്ന നിലയില്‍ പിടിച്ചുനിര്‍ത്താന്‍ അഫ്ഗാനു സാധിച്ചു. അര്‍ദ്ധസെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും 38 റണ്‍സ് നേടിയ സുരേഷ് റെയ്‌നയും ഒഴികെ ബാക്കിയുള്ളവരെല്ലാം തന്നെ കളിയെ ഗൗരവമായി കണ്ടില്ലെന്നു വേണം കരുതാന്‍.

മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്താന് മുന്നേറ്റ നിര മികച്ച തുടക്കം നല്‍കിയെങ്കിലും വാലറ്റ നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 19.3 ഓവറില്‍ 136 റണ്‍സെടുക്കുമ്പോഴേക്കും എല്ലാതാരങ്ങളും പുറത്തായിരുന്നു. മൂന്നു വിക്കറ്റ് വീതം നേടിയ ബാലാജിയും യുവരാജ് സിങും രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിനും കൈവിട്ട മത്സരത്തെ തിരിച്ചുപിടിച്ചു.

മറ്റൊരു മത്സരത്തില്‍ ആസ്‌ത്രേലിയ കളി തീരാന്‍ 29 ബോളുകള്‍ അവശേഷിക്കവെ അയര്‍ലാന്‍ഡിനെ ഏഴുവിക്കറ്റുകള്‍ക്ക് കീഴടക്കി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ഏറ്റുമുട്ടും.

English summary
India survived a scare to beat Afghanistan by 23 runs in their opening match of the World Twenty20 at the R. Premadasa Stadium here Wednesday.
പ്രതികരണം എഴുതൂ