Englishहिन्दीಕನ್ನಡதமிழ்తెలుగు

ശ്രീലങ്കയ്ക്ക് കൂറ്റന്‍ ജയം

Posted by:
Updated: Wednesday, September 19, 2012, 5:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ശ്രീലങ്കയ്ക്ക് കൂറ്റന്‍ ജയം
 

കൊളംബോ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക 82 റണ്‍സിന് സിംബാബ്‌വെയെ തോല്‍പ്പിച്ചു. ഓഫ് സ്പിന്നര്‍ അജന്താ മെന്‍ഡിസിന്റെ മാന്ത്രിക പ്രകടനമാണ് ലങ്കയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചത്. വെറും എട്ടുറണ്ണുകള്‍ മാത്രം വഴങ്ങി ആറുവിക്കറ്റുകള്‍ വീഴ്ത്തി ട്വന്റി ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു.

ടോസ് നേടിയ സിംബാബ്‌വെ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നാലുവിക്കറ്റ് നഷ്ടത്തില്‍ 182 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മഹേല ജയവര്‍ധനയ്ക്കും കൂട്ടാളികള്‍ക്കും സാധിച്ചു. സംഗക്കാര 44ഉം ജീവന്‍ മെന്‍ഡിസ് 43ഉം(നോട്ടൗട്ട്) ദില്‍ഷന്‍ 39ഉം റണ്‍സ് നേടി. നാലു പേരില്‍ മൂന്നു പേരും റണ്ണൗട്ടാവുകയായിരുന്നു. അവശേഷിക്കുന്ന വിക്കറ്റ് ഗ്രേം ക്രെമര്‍ക്കാണ്.

മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‌വേ താരങ്ങള്‍ 17.3 ഓവറില്‍ 100 റണ്‍സുമായി മടങ്ങി. 20 റണ്‍സ് നേടിയ ഓപണര്‍ ഹാമില്‍ട്ടണ്‍ ഒഴികെ മറ്റാര്‍ക്കും കാര്യമായ ചെറുത്ത് നില്‍പ്പാന്‍ സാധിച്ചില്ല. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയ ഓള്‍റൗണ്ടര്‍ ജീവന്‍ മെന്‍ഡിസ് മൂന്നുവിക്കറ്റും മലിങ്ക ഒരു വിക്കറ്റും വീഴ്ത്തി.

കൊളംബോയില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ആസ്‌ത്രേലിയ അയര്‍ലാന്‍ഡുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ കളിക്കുന്ന ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഇംഗ്ലണ്ടാണ് എ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ബി ഗ്രൂപ്പില്‍ ആസ്‌ത്രേലിയ, വെസ്റ്റ്ഇന്‍ഡീസ്, അയര്‍ലാന്‍ഡ് ടീമുകളും സി ഗ്രൂപ്പില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ ടീമുകളും ഗ്രൂപ്പ് ഡിയില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകളും മാറ്റുരയ്ക്കും.

Story first published:  Wednesday, September 19, 2012, 5:44 [IST]
English summary
Sri Lanka started their World Twenty20 campaign in convincing fashion, spinning a clueless Zimbabwe out of the game by 82 runs here Tuesday. Off-spinner Ajantha Mendis took six wickets for eight runs, the best figures in T20 Internationals.
പ്രതികരണം എഴുതൂ