Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ലോകകപ്പ്‌ 4 സ്റ്റേഡിയങ്ങളിലായി

Written by:
Published: Monday, September 17, 2012, 14:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പ്‌ 4 സ്റ്റേഡിയങ്ങളിലായി
 

കൊളംബോ: ട്വന്റി20 ലോകകപ്പ്‌ 2012 ടൂര്‍ണമെന്റു നടക്കുക നാല്‌ സ്റ്റേഡിയങ്ങളിലായി ആയിരിക്കും. കൊളംബോ, ഹംബറ്റോറ്റ, പല്ലേക്കലെ, ഗാലെ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ്‌ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിന്‌ വേദിയൊരുങ്ങുന്നത്‌.

സെപ്‌റ്റംബര്‍ 18, ചൊവ്വാഴ്‌ചയാണ്‌ ട്വന്റി20 ലോകകപ്പിന്‌ ശ്രീലങ്കയില്‍ തുടക്കമാവുക. ഒക്ടോബര്‍ 7ന്‌ അവസാനിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 12 ടീമുകള്‍ മാറ്റുരക്കും.

കൊളംബോ - ആര്‍ പ്രേമദാസ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം

35,000 സീറ്റുകളുള്ള ആര്‍ പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയം 1986ലാണ്‌ നിര്‍മ്മിച്ചത്‌. ഖേട്ടരാമ ക്രിക്കറ്റ്‌ സ്റ്റേഡിയം എന്നായിരുന്നു ആദ്യം ഇതിന്റെ പേര്‌. 1994ലാണ്‌ ഈ സ്റ്റേഡിയത്തിന്റെ പേരു മാറ്റുന്നത്‌. ശ്രീലങ്കയിലെ ഏറ്റവും വലിയ സ്റ്റേഡിയം ആണിത്‌.

1986ല്‍ നടന്ന ശ്രീലങ്ക - ന്യൂസിലന്റ്‌ ഏകദിന മത്സരം ആണ്‌ ഈ സ്റ്റേഡിയത്തില്‍ നടന്ന ആദ്യത്തെ ഔദ്യോഗിക മത്സരം. 1992ല്‍ ആസ്‌ത്രേലിയ - ശ്രീലങ്ക മത്സരം ആണ്‌ ഈ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മത്സരം.

ഗാലെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്‌റ്റേഡിയം

എസ്‌പ്ലാന്റെ എന്നറിയപ്പെട്ടിരുന്ന സ്റ്റേഡിയം ഗാലെ കോട്ടയ്‌ക്ക്‌ സമീപം ആണ്‌. ഗ്രൗണ്ടിന്റെ ഇരു വശത്തു നിന്നും ഇന്ത്യന്‍ മഹാസമുദ്രം കാണാം. 2004ലെ സുനാമി അക്രമണത്തിന്‌ ഇരയാവുന്നതിന്‌ മുമ്പ്‌ ലോകത്തിലെ ഏറ്റവും മനോഹരമായ സ്‌റ്റേഡിയമായിരുന്നു ഇത്‌.

ഇയാന്‍ ബോത്മാന്‍, ഷെയ്‌ന്‍ വോണ്‍ എന്നിവരുടെ ഉത്സാഹത്തിലാണ്‌ ഇത്‌ പിന്നീട്‌ പുനര്‍ നിര്‍മ്മിക്കപ്പെട്ടത്‌. ഷെയ്‌ന്‍ വോണ്‍ തന്റെ അഞ്ഞൂറാം വിക്കറ്റ്‌ എടുത്തത്‌ 2004ല്‍ സുനാമിക്ക്‌ മുമ്പായി ഈ ഗ്രൗണ്ടില്‍ വെച്ചായിരുന്നു.

ഹംബറ്റോറ്റ മഹിന്ദ രാജ്‌പക്‌സെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം

2009ല്‍ നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക്‌ ഇരുന്ന്‌ കളി കാണാവുന്നതാണ്‌. 2011ലെ ഐസിസി ക്രിക്കറ്റ്‌ ലോകകപ്പ്‌ ടൂര്‍ണമെന്റിനു വേണ്ടി പ്രത്യേകം പണി കഴിപ്പിച്ചതാണ്‌ ഈ സ്റ്റേഡിയം.

പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം

ഈ സ്റ്റേഡിയവും 2011ലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിനു വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്‌. 30,000 കാണികളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

English summary
ICC World Twenty20 2012 will use four stadiums in Colombo, Hambantota, Pallekele and Galle. The tournament will commence on September 18 and end on October 7. 12 teams will vie for the trophy.
പ്രതികരണം എഴുതൂ