Englishहिन्दीಕನ್ನಡதமிழ்తెలుగు

കോഹ്‌ലിക്ക്‌ മികച്ച ഏകദിന ക്രിക്കറ്റര്‍ അവാര്‍ഡ്‌

Written by:
Published: Sunday, September 16, 2012, 13:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കോഹ്‌ലിക്ക്‌ മികച്ച ഏകദിന ക്രിക്കറ്റര്‍ അവാര്‍ഡ്‌
 

കൊളംബോ: ഇത്തവണത്തെ ഐസിസി ഏകദിന ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ഇന്ത്യയുടെ യുവ താരം വിരാട്‌ കോഹ്‌ലിക്ക്‌. ലോകക്രിക്കറ്റ്‌ ലോകത്ത്‌ നിന്നും ഉള്ള ഈ ആദ്യ അംഗീകാരം ലഭിച്ചതില്‍ സന്തോഷം തോന്നുന്നു എന്നാണ്‌ അവാര്‍ഡ്‌ ലഭിച്ചതിനെ കുറിച്ച്‌ കോഹ്‌ലി പ്രതികരിച്ചത്‌.

കാര്യങ്ങള്‍ ലളിമായി നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇത്‌ ഫീല്‍ഡില്‍ എന്നെ സഹായിച്ചു. ഈ വര്‍ഷം സീനിയര്‍ താരങ്ങളില്‍ നിന്നും ഏറെ പഠിക്കാന്‍ കഴിഞ്ഞു. ഈ അവാര്‍ഡ്‌ കിട്ടിയതില്‍ എനിക്ക്‌ വളരെയേറെ സന്തോഷമുണ്ട്‌. കോഹ്‌ലി പറഞ്ഞു.

31 ഏകദിന മത്സരങ്ങളില്‍ നിന്നായി 1,733 റണ്‍സ്‌ നേടിയിട്ടുണ്ട്‌ കോഹ്‌ലി ഇതുവരെ. 66.65 ആണ്‌ കോഹ്‌ലിയുടെ ശരാശരി റണ്‍ റേറ്റ്‌. ഇതില്‍ എട്ട്‌ സെഞ്ച്വറികളും, ആറ്‌ അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. 183 ആണ്‌ കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2012 മാര്‍ച്ച്‌ 18ന്‌ പാക്കിസ്ഥാന്‌ എതിരായ എഷ്യ കപ്പ്‌ മത്സരത്തിലായിരുന്നു ഇത്‌.

2011 ആഗസ്‌ത്‌ 4നും 2012 ആഗസ്‌ത്‌ 6നും ഇടയിലുള്ള പ്രകടനം പരിഗണിച്ചാണ്‌ ഐസിസി ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ വിജയിയായി കോഹ്‌ലിയെ തിരഞ്ഞെടുത്തിരിക്കുന്നത്‌.

English summary
Virat Kohli, who won the ICC ODI Cricketer of the Year award on Saturday night, said it was a great feeling to have got his first honour from the global cricket body
പ്രതികരണം എഴുതൂ