Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യക്ക്‌ ശുഭ ലക്ഷണം;ഇര്‍ഫാന്‍ താരമായി

Written by:
Published: Saturday, September 15, 2012, 14:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യക്ക്‌ ശുഭ ലക്ഷണം;ഇര്‍ഫാന്‍ താരമായി
 

കൊളംബോ: ട്വന്റി20 ലോകകപ്പ്‌ മത്സരത്തിന്റെ മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക്‌ വിജയം. അഞ്ച്‌ വിക്കറ്റ്‌ എടുത്ത ഇര്‍ഫാന്‍ പഥാനാണ്‌ വിജയ ശില്‌പി.26 റണ്‍സിനാണ്‌ ഇന്ത്യയുടെ വിജയം.

ടോസ്‌ നേടി ആദ്യം ബാറ്റിങ്‌ തിരഞ്ഞെടുത്ത ഇന്ത്യയുടെ വിക്കറ്റുകള്‍ തുടരെ തുടരെ കൊഴിഞ്ഞു വീണപ്പോള്‍ ഇന്ത്യക്ക്‌ പരാജയമായിരിക്കും എന്നു കാണികള്‍ വിധിയെഴുതി. അതുപോലെ ഗൗതം ഗംഭീറിന്‌ കൈക്ക്‌ പരിക്കു കൂടി പറ്റിയപ്പോള്‍ ഇന്ത്യയുടെ വിധി എല്ലാവരും എഴുതിക്കഴിഞ്ഞിരുന്നു.

എന്നാല്‍ എംഎസ്‌ ധോണി, രോഹിത്‌ ശര്‍മ കൂട്ടുകെട്ടില്‍ പിറന്ന 78 റണ്‍സ്‌ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തി.

വീരേന്ദ്ര സേവാഗ്‌ (12), സുരേഷ്‌ റെയ്‌ന (12), വിരാട്‌ കോഹ്‌ലി (8), യുവരാജ്‌ സിങ്‌ (11) എന്നിങ്ങനെ നേടി മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഒന്നൊന്നായി കൊഴിഞ്ഞു പോവുകയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്‌ നിരയില്‍.

എന്നാല്‍ മോശം ഫോമില്‍ തുടരുകയായിരുന്ന രോഹിത്‌ ശര്‍മ അവസരത്തിനൊത്തുയര്‍ന്ന്‌ 26 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്തു. അതുപോലെ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി 42 പന്തുകളില്‍ നിന്നും 55 റണ്‍സ്‌ എടുത്തു.

20 ഓവറുകളില്‍ നിന്നായി അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 146 റണ്‍സ്‌ ആണ്‌ ഇന്ത്യയുടെ സമ്പാദ്യം.

നാല്‌ ഓവറുകളില്‍ 25 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റുകളെടുത്ത ഇര്‍ഫാന്‍ പഥാനായിരുന്ന മത്സരത്തിലെ യഥാര്‍ത്ഥ താരം. മുനവീര (3), ദില്‍ഷന്‍ (1), പെരേര (10), മെന്‍ഡിസ്‌ (26), ജയവര്‍ധനെ (0) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇര്‍ഫാന്‍ തകര്‍ത്തെറിഞ്ഞത്‌.

ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്കു ശേഷം ദേശീയ ടീമിലേക്ക്‌ തിരിച്ചു വരവ്‌ നടത്തിയ ഹര്‍ഭജന്‍ സിങ്‌ കുമാര്‍ സങ്കക്കാരയുടെ വിക്കറ്റ്‌ തെറിപ്പിച്ച്‌ തന്റെ സാന്നിധ്യം അറിയിച്ചു.

English summary
Irfan Pathan's five wicket haul floored Sri Lanka as India recorded a 26-run win in the first warm-up match played at P Sara Oval in Colombo on Saturday.
പ്രതികരണം എഴുതൂ