Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 ലോകകപ്പ്‌: ജയിക്കാന്‍ ഇന്ത്യ കഷ്ടപ്പെടും

Written by:
Published: Saturday, September 15, 2012, 15:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പ്‌: ജയിക്കാന്‍ ഇന്ത്യ കഷ്ടപ്പെടും
 

ദില്ലി: ഇത്തവണ ട്വന്റി20 ലോകകപ്പ്‌ വിജയിക്കാന്‍ ഇന്ത്യ കഷ്ടപ്പെടും എന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ കപില്‍ ദേവ്‌ അഭിപ്രായപ്പെട്ടു. ന്യൂസിലന്റുമായുള്ള ട്വന്റി20 മത്സരത്തില്‍ ഇന്ത്യ മോശം പ്രകടനം നടത്തിയ സാഹചര്യത്തിലാണ്‌ കപില്‍ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്‌.

മറ്റു ടീമുകള്‍ ഇന്ത്യക്ക്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കും ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റില്‍ എന്നാണ്‌ കപില്‍ പറഞ്ഞത്‌.

എന്റെ ഹൃദയം പറയുന്നത്‌ ഒന്നും മനസ്സ്‌ പറയുന്നത്‌ മറ്റൊന്നും ആണ്‌. ഇന്ത്യ ലോകകപ്പ്‌ നേടും എന്നാണ്‌ എന്റെ ഹൃദയം പറയുന്നത്‌. എന്നാല്‍ എന്റെ മനസ്സ്‌ പറയുന്നു ഇത്തവണ വിജയിക്കാന്‍ ഇന്ത്യ കഷ്ടപ്പെടും. ന്യൂസിലന്റിനെതിരായ ട്വന്റി20 മത്സരരത്തിലെ ഇന്ത്യയുടെ പ്രകടനം നല്ല ലക്ഷണമല്ല കാണിക്കുന്നത്‌. കപില്‍ പറഞ്ഞു.

വിജയിക്കാവുന്ന ഒരു കളിയിലാണ്‌ ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നത്‌. ഇങ്ങനെ അവസരങ്ങള്‍ കൈവിട്ടു കളയുന്നത്‌ നല്ല ലക്ഷണമല്ല. കപില്‍ പറഞ്ഞു.

ബാറ്റിങ്‌ ആണ്‌ ഇന്ത്യയുടെ ശക്തി എന്നും കപില്‍ ദേവ്‌ അഭിപ്രായപ്പെട്ടു.

English summary
Former India skipper Kapil Dev feels Team India would find it difficult to win the World T20 this year in Sri Lanka especially after struggling against New Zealand in the T20 international at Chennai on Tuesday.
പ്രതികരണം എഴുതൂ