Englishहिन्दीಕನ್ನಡதமிழ்తెలుగు

ഗംഭീറിന്റെ പരിക്ക്‌ ഇന്ത്യക്കേറ്റ അടി

Written by:
Published: Saturday, September 15, 2012, 16:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഗംഭീറിന്റെ പരിക്ക്‌ ഇന്ത്യക്കേറ്റ അടി
 

കൊളംബോ: ട്വന്റി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ ജയമാണെങ്കിലും ഗൗതം ഗംഭീറിന്റെ പരിക്ക്‌ ഇന്ത്യക്ക്‌ ഒരു അടിയായി.

വീരേന്ദ്ര സേവാഗിനൊപ്പം ബാറ്റ്‌ ചെയ്യാനിറങ്ങിയ ഗംഭീറിന്റെ കൈത്തണ്ടയ്‌ക്ക്‌ പരിക്കേറ്റത്‌ മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെയാണ്‌. പന്ത്‌ വന്ന്‌ ഗംഭീറിന്റെ കൈത്തണ്ടയില്‍ ഇടിക്കുകയായിരുന്നു.

ഇതോടെ ചൊവ്വാഴ്‌ച തുടങ്ങാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ ഗംഭീറിന്‌ ഫിറ്റ്‌നസ്‌ വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്‌. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്പ്‌ സ്‌കോററാണ്‌ ഗംഭീര്‍.

പതിനാറു കളികളില്‍ നിന്നാണ്‌ 444 റണ്‍സ്‌ എടുത്താണ്‌ ഗംഭീര്‍ ഇന്ത്യയുടെ ടോപ്പ്‌ സ്‌കോററായത്‌.

ഗംഭീറിന്റെ പരിക്ക്‌ എത്രത്തോളം ഗുരുതരം ആണ്‌ എന്ന്‌ അറിവായിട്ടില്ല. അപ്രീക്ഷിതമായ ഈ പരിക്ക്‌ ടീമിനേറ്റ ഒരു അടി തന്നെയാണ്‌.

English summary
India's Gautam Gambhir injured his wrist during the first warm-up match against Sri Lanka at P Sara Oval on Saturday
പ്രതികരണം എഴുതൂ