Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫീല്‍ഡിലിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു:യുവി

Written by:
Published: Wednesday, September 12, 2012, 14:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഫീല്‍ഡിലിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു:യുവി
 

ചെന്നൈ: ന്യസിലന്റിനെതിരെയുള്ള ഇന്ത്യയുടെ ട്വന്റി20 മത്സരത്തില്‍ കളിക്കാനായി ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞു എന്ന്‌ യുവരാജ്‌ സിങ്‌. ചൊവ്വാഴ്‌ച ഈ മത്സരത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള യുവിയുടെ രണ്ടാം അരങ്ങേറ്റം.

അര്‍ബുദത്തെ അതിജീവിച്ച്‌ യുവി ജീവിതത്തിലേക്കും തുടര്‍ന്ന്‌ ക്രിക്കറ്റിലേക്കും നടത്തിയ തിരിച്ചു വരവ്‌ വിസ്‌മയകരമാണ്‌. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യവും മനക്കരുത്തും ഈ തിരിച്ചു വരവില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ഇന്ത്യക്ക്‌ വിജയത്തിന്റെ ദിനം ആയിരുന്നില്ല ചൊവ്വാഴ്‌ച എങ്കിലും യുവിയെ സംബന്ധിച്ചിടത്തോളം മികച്ചൊരു തുടക്കം തന്നെയായിരുന്നു ന്യൂസിലന്റിനെതിരെ നടത്തിയത്‌. ഒരു ഫോറിന്റെയും രണ്ട്‌ സിക്‌സറുകളുടെയും അകമ്പടിയോടെ 26 പന്തുകളില്‍ നിന്നായി 34 റണ്‍സ്‌ എടുത്തു തന്റെ തിരിച്ചു വരവില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കെല്ലാം മധുരമായി ഒരു മറുപടി നല്‍കിയിരിക്കുകയാണ്‌ ക്രിക്കറ്റ്‌ ആരാധകരുടെ പ്രിയപ്പെട്ട യുവി.

ഇന്ത്യ - ന്യൂസിലന്റി ട്വന്റി20 മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയും യുവിയുടെ തിരിച്ചു വരവ്‌ തന്നെയായിരുന്നു. ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി20 മത്സരം മഴ കാരണം നടക്കാതായപ്പോള്‍ യുവിയുടെ തിരിച്ചു വരവ്‌ നീണ്ടതിലായിരുന്നു ആരാധകരുടെ വിഷമം.

ബാറ്റിങ്ങില്‍ മാത്രം അല്ല ഒരു ക്യാച്ച്‌ എടുത്തുകൊണ്ട്‌ ഫീല്‍ഡിങ്ങിലും യുവി തന്റെ സാന്നിധ്യം അറിയിച്ചു.

English summary
Yuvraj Singh, who played a vital role in India's World Cup 2011 triumph, made a comeback to the national side after battling cancer, revealed that he had tears in his eyes while he was on the field during the second T20 between India and New Zealand.
പ്രതികരണം എഴുതൂ