Englishहिन्दीಕನ್ನಡதமிழ்తెలుగు

ക്യാപ്‌റ്റനെ മാത്രം കുറ്റപ്പെടുത്തരുത്‌:മിസ്‌ഹാബ്‌

Posted by:
Updated: Wednesday, September 12, 2012, 18:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ക്യാപ്‌റ്റനെ മാത്രം കുറ്റപ്പെടുത്തരുത്‌:മിസ്‌ഹാബ്‌
 

ലാഹോര്‍: എല്ലാത്തിനും ക്യാപ്‌റ്റനെ മാത്രം കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം എന്നും ക്രിക്കറ്റ്‌ ഒരു ടീം ഗെയിം ആണെന്നും പാക്‌ ടീം ക്യാപ്‌റ്റന്‍ മിസ്‌ഹാബുല്‍ ഹഖ്‌ അഭിപ്രായപ്പെട്ടു.

വിജയമായാലും, പരാജയമായാലും അതിന്റെ ഉത്തരവാദിത്വത്തിനുള്ള അവകാശം ക്യാപ്‌റ്റനു മാത്രം ഉള്ളതല്ല. ലാഹോറില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മിസ്‌ഹാബ്‌.

തന്റെ ടീമംഗവും പാക്‌ ട്വന്റി20 ടീമിന്റെ ക്യാപ്‌റ്റനുമായ മുഹമ്മദ്‌ ഹഫീസിന്‌ പിന്തുണയായാണ്‌ മിസ്‌ഹാബ്‌ ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കിയിരിക്കുന്നത്‌. ആസ്‌ത്രേലിയയുമായി ട്വന്റി20 മത്സരത്തില്‍ പാക്കിസ്ഥാന്‌ 99 റണ്‍സിന്റെ പരാജയം നേരിട്ടപ്പോള്‍ പ്രതിസന്ധിയിലായ ഹഫീസിന്‌ മിസ്‌ഹാബിന്റെ പിന്തുണ ആശ്വാസമേകും.

ഒരു വ്യക്തിയുടെ മികച്ച പ്രകടനത്തിനും, മോശം പ്രകടനത്തിനും കാരണം അയാള്‍ മാത്രമായിരിക്കില്ല, ആ ടീം മുഴുവനായും ആയിരിക്കും. അതിനാല്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു കളക്കാരനെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല. മിസ്‌ഹാബ്‌ അഭിപ്രായപ്പെട്ടു

Story first published:  Wednesday, September 12, 2012, 18:07 [IST]
English summary
The culture of blaming the captain for everything must stop in the country as cricket is a team game, Pakistan's Test and ODI skipper Misbah-ul-Haq has said.
പ്രതികരണം എഴുതൂ