Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏറ്റവും കൂടുതല്‍ ട്വന്റി20 സിക്‌സറുകള്‍ യുവിക്ക്‌

Posted by:
Updated: Tuesday, September 11, 2012, 12:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 ലോകകപ്പ്‌ ശ്രീലങ്കയില്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ ഇതുവരെ ട്വന്റി20യില്‍ എങ്ങനെയുണ്ടായിരുന്നു എന്നറിയുന്നത്‌ രസകരമായിരിക്കും. നിലവില്‍ മോശം പ്രകടനം എന്ന ചീത്തപ്പേര്‌ തലയിലുണ്ടെങ്കിലും ട്വന്റി20യില്‍ ഏറ്റവും കൂടതല്‍ റണ്‍സ്‌ നേടിയിട്ടുള്ള ഇന്ത്യന്‍ എന്ന ബഹുമതി ഗൗതം ഗംഭീറിന്‌ സ്വന്തം.

ഏറ്റവും കൂടുതല്‍ ട്വന്റി20 സിക്‌സറുകള്‍ യുവിക്ക്‌

16 കളികളില്‍ നിന്നായി ശരാശരി 29.60 റണ്‍ റേറ്റില്‍ ആകെ 444 റണ്‍സ്‌ നേടിയിട്ടുട്ട്‌ ഇതുവരെ 2007 മുതലുള്ള ട്വന്റി20യില്‍ ഗംഭീര്‍. ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ കളിക്കാരന്‍ എന്ന വിശേഷണവും ഗംഭീറിന്‌ അവകാശപ്പെട്ടതാണ്‌. ആകെ 51 ബൗണ്ടറികള്‍ എടുത്തിട്ടുണ്ട്‌ അദ്ദേഹം ഇതുവരെ.

ഇതുവരെ നാല്‌ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ കളിക്കാരനും ഗൗതം ഗംഭീര്‍ തന്നെയാണ്‌.

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എടുക്കുന്ന ഇന്ത്യന്‍ കളിക്കാരന്‍ യുവരാജ്‌ സിങ്ങാണ്‌. 16 കളികളില്‍ നിന്നായി 24 സിക്‌സറുകളാണ്‌ യുവി വാരിക്കൂട്ടിയിരിക്കുന്നത്‌. ഇംഗ്ലണ്ടിനെതിരെ 7 സിക്‌സറുകള്‍ എടുത്ത യുവിയാണ്‌ ഒരൊറ്റ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്നത്‌.

ആകെ 239 റണ്‍സ്‌ നേടിയിട്ടുള്ള സുരേഷ്‌ റെയ്‌നയാണ്‌ ട്വന്റി20 ലോകകപ്പില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍. 101 റണ്‍സ്‌ ആണ്‌ റെയ്‌നയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കളികളില്‍ കളിച്ച ഇന്ത്യക്കാര്‍ എംഎസ്‌ ധോണിയും ഹര്‍ഭജന്‍ സിങ്ങും ആണ്‌. ആകെ 17 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്‌ ഇരുവരും.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എടുത്തിട്ടുള്ളത്‌ ആര്‍പി സിങ്‌ ആണ്‌.

ഒരൊറ്റ കളിയില്‍ നിന്നും അഞ്ച്‌ വിക്കറ്റുകള്‍ എടുക്കാന്‍ ഒരൊറ്റ ഇന്ത്യ ബൗളര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ആര്‍പി സിങ്‌, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം എടുത്തിട്ടുണ്ട്‌.

ആര്‍പി സിങ്ങിന്‌ പിന്നാലെ വിക്കറ്റുകളുടെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്‌ അവകാശികളായി 12 വിക്കറ്റുകള്‍ എടുത്ത ഹര്‍ഭജന്‍ സിങ്ങും, 11 വിക്കറ്റുകള്‍ എടുത്ത ഇര്‍ഫാന്‍ പഥാനും ഉണ്ട്‌.

ട്വന്റി20 ലോകകപ്പില്‍ രണ്ട്‌ മെയ്‌ഡന്‍ ഓവറുകള്‍ എന്ന റെക്കോര്‍ഡ്‌ ഹര്‍ഭജനും ശ്രീശാന്തിനും ഉള്ളതാണ്‌. ഇര്‍ഫാന്‍ പഥാനും രവീന്ദ്ര ജഡേജയും ഓരോ മെയ്‌ഡന്‍ ഓവറുകള്‍ നേടിയിട്ടുണ്ട്‌.

ആറു ക്യാച്ചുകള്‍ വീതം എടുത്തിട്ടുള്ള യൂസഫ്‌ പഥാന്‍, യുവരാജ്‌, ഹര്‍ഭജന്‍ എന്നിവരാണ്‌ ഇന്ത്യക്കു വേണ്ടി ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്തിട്ടുള്ളത്‌.

ഈ റെക്കോര്‍ഡുകളില്‍ ഏതെല്ലാം ആണ്‌ ഇത്തവണ തിരുത്തി കുറിക്കാന്‍ പോകുന്നത്‌ എന്ന്‌ കാത്തിരുന്നു കാണാം.

Story first published:  Tuesday, September 11, 2012, 12:08 [IST]
English summary
Despite his current form, Gautam Gambhir continues to lead the table for the most runs in World T20 by an Indian while Yuvraj continues to rule, as he is the 'King of Sixes'.
പ്രതികരണം എഴുതൂ