Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇറാനി കപ്പ്‌ 2012ന്‌ ബാംഗ്ലൂര്‍ ആതിഥ്യമരുളും

Written by:
Published: Tuesday, September 11, 2012, 13:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇറാനി കപ്പ്‌ 2012ന്‌ ബാംഗ്ലൂര്‍ ആതിഥ്യമരുളും
 

ബാംഗ്ലൂര്‍: ജെയ്‌പൂരില്‍ നടത്താനിരുന്ന ഇറാനി കപ്പ്‌ 2012 ടൂര്‍ണമെന്റ്‌ ബിസിസിഐ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്‌ മാറ്റി. ജെയ്‌പൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ്‌ ഇറാനി കപ്പിന്‌ വേദിയാവാന്‍ ബാംഗ്ലൂരിന്‌ നറുക്ക്‌ വീണത്‌.

കര്‍ണാടക സ്റ്റേറ്റ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ (കെഎസ്‌സിഎ) മാനേജിങ്‌ കമ്മറ്റി അംഗം വിജയ്‌ ഭരദ്വാജ്‌ ബാംഗ്ലൂര്‍ ഇറാനി കപ്പിന്‌ ആതിഥ്യമരുളാന്‍ തയ്യാറാണ്‌ എന്ന്‌ അറിയിച്ചു.

ഈയിടെ നടന്ന ന്യൂസിലന്റ്‌ - ഇന്ത്യ ടെസ്റ്റ്‌ മത്സരത്തിനും ബാംഗ്ലൂര്‍ ആയിരുന്നു വേദിയായത്‌. അന്നത്തെ പിച്ച്‌ വളരെ മികച്ചതായിരുന്നു എന്ന്‌ കളിക്കാരെല്ലാം ഫുള്‍ മാര്‍ക്ക്‌ കൊടുത്തതാണ്‌.

റെസ്റ്റ്‌ ഓഫ്‌ ഇന്ത്യയും രഞ്‌ജി ട്രോഫി ചാമ്പ്യന്‍മാരായ രാജസ്ഥാനും തമ്മിലാണ്‌. ഇതോടെ 2012 - 2013 വര്‍ഷത്തെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്‌ തുടക്കമാവും.

സെപ്‌റ്റംബര്‍ 21 മുതല്‍ 25 വരെയാണ്‌ ഇറാനി കപ്പ്‌ 2012 നടക്കുക.

English summary
The Board of Control for Cricket in India (BCCI) has shifted Irani Cup 2012 game from Jaipur to Bangalore's M Chinnaswamy Stadium.
പ്രതികരണം എഴുതൂ