Englishहिन्दीಕನ್ನಡதமிழ்తెలుగు

ദ്രാവിഡിന്‌ സ്‌പോര്‍ട്‌സ്‌ എഴുത്തുകാരുടെ അവാര്‍ഡ്‌

Written by:
Published: Tuesday, September 11, 2012, 14:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദ്രാവിഡിന്‌ സ്‌പോര്‍ട്‌സ്‌ എഴുത്തുകാരുടെ അവാര്‍ഡ്‌
 

ബാംഗ്ലൂര്‍: മുന്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡിന്‌ മികച്ച കായിക വ്യക്തിത്വത്തിനുള്ള (പുരുഷന്‍) പുരസ്‌കാരം. സ്‌പോര്‍ട്‌സ്‌ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ബാംഗ്ലൂര്‍ (എസ്‌ഡബ്ല്യുഎബി) ആണ്‌ പുരസ്‌കാരം നല്‍കുന്നത്‌. സെപ്‌റ്റംബര്‍ 12നാണ്‌ പുരസ്‌കാര ദാന ചടങ്ങ്‌.

എല്ലാവര്‍ഷവും ഈ സംഘടന ബാംഗ്ലൂരിലെ മികച്ച കായിക വ്യക്തിത്വങ്ങളെ ഇങ്ങനെ അവാര്‍ഡ്‌ നല്‍കി ആദരിക്കാറുണ്ട്‌. 2011 വര്‍ഷത്തെ പുരസ്‌കാരം ഇത്തവണ രാഹുല്‍ഡ ദ്രാവിഡിന്‌ നല്‍കാനാണ്‌ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്‌.

2012 മാര്‍ച്ചിലാണ്‌ ദ്രാവിഡ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. കര്‍ണാടകയില്‍ നിന്നുള്ള അതാതു കലണ്ടര്‍ വര്‍ഷങ്ങളിലെ ഏറ്റവും മികച്ച കായിക താരത്തെയാണ്‌ ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക.

മികച്ച കായിക വ്യക്തിത്വത്വം (വനിത) പുരസ്‌കാരത്തിനായി ഇത്തവണ രാഹുലിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ ബാഡ്‌മിന്റണ്‍ താരം അശ്വിനി പൊന്നപ്പയെയാണ്‌.

ജ്വാല ഗുട്ടയ്‌ക്കൊപ്പം ബാഡ്‌മിന്റണ്‍ വനിതാ ഡബിള്‍സില്‍ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ പങ്കെടുത്തിരുന്നു അശ്വിനി പൊന്നപ്പ. 2010ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഈ കൂട്ടുകെട്ട്‌ സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

ലൈഫ്‌ ടൈം അച്ചീവിമെന്റ്‌ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്‌ മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാനായ ജിആര്‍ വിശ്വനാഥിനെയാണ്‌.

English summary
Former India captain Rahul Dravid will receive the "Best Sportsperson (Male)" award from Sports Writers' Association of Bangalore (SWAB) on Wednesday (September 12).
പ്രതികരണം എഴുതൂ