Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫെയ്‌സ്‌ബുക്കിലും റെക്കോര്‍ഡിട്ട്‌ സച്ചിന്‍

Posted by:
Updated: Tuesday, September 11, 2012, 16:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: തന്റെ കോടിക്കണക്കിന്‌ ആരാധകരോട്‌ കൂടുതല്‍ അടുക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഔദ്യോഗികമായി ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയിരിക്കുകയാണ്‌ ആരാധകരുടെ പ്രിയ സച്ചിന്‍.

ഫെയ്‌സ്‌ബുക്കിലും റെക്കോര്‍ഡിട്ട്‌ സച്ചിന്‍

അക്കൗണ്ട്‌ തുടങ്ങി മണിക്കൂറുകള്‍ക്കകം 4,10,000 ലൈക്കുകളാണ്‌ ഈ ക്രിക്കറ്റ്‌ ഇതിഹാസം വാരിക്കൂട്ടിയത്‌. 2010 മുതല്‍ മറ്റൊരു സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റായ ട്വിറ്ററില്‍ വളരെ സജീവമാണ്‌ സച്ചിന്‍. 26,80,790 ഫോളോവേഴ്‌സാണ്‌ സച്ചിന്‌ ട്വിറ്ററില്‍ ഉള്ളത്‌.

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റായ ഫെയ്‌സ്‌ബുക്കില്‍ കൂടി സജീവമാകുന്നതോടെ സച്ചിന്‌ ആരാധകര്‍ക്ക്‌ കൂടുതല്‍ പ്രാപ്യമാകുന്നു.

"സുഹൃത്തുക്കളെ, എന്റെ ഫെയ്‌സ്‌ബുക്ക്‌ കുടുംബത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ്‌ കളിക്കപക എന്നതായിരുന്നു ബാല്യം മുതല്‍ എന്റെ സ്വപ്‌നം. ലോകകപ്പ്‌ കിരീടനേട്ടമായിരുന്നു 22 വര്‍ഷക്കാലത്തെ എന്റെ ലക്ഷ്യം. നിങ്ങളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാവില്ലായിരുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്മകള്‍ ആശംസിച്ചവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. എന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കാനാവും. ഫെയ്‌സ്‌ബുക്കില്‍ എന്നോടൊപ്പം ചേരൂ. നമുക്കൊരുമിച്ച്‌ അനുഭവങ്ങള്‍ പങ്കു വെച്ച്‌ മുന്നോട്ടു പോവാം."

മാസ്‌റ്റര്‍ ബ്ലാസ്‌റ്ററുടെ ആദ്യ എഫ്‌ബി പോസ്‌റ്റ്‌ ആണിത്‌. സച്ചിന്റെ ചില എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എഫ്‌ബി അക്കൗണ്ടില്‍ (https://www.facebook.com/SachinTendulkar) ലഭിക്കും എന്നതാണ്‌ ഏറ്റവും വലിയ ആകര്‍ഷണീയത.

Story first published:  Monday, September 10, 2012, 18:36 [IST]
English summary
India's batting maestro Sachin Tendulkar has made things easier for his admirers to get in touch with him, as he has officially created a profile on a social networking site, Facebook on Monday and had more than 4,10,000 likes within a couple of hours.
പ്രതികരണം എഴുതൂ