Englishहिन्दीಕನ್ನಡதமிழ்తెలుగు

മഴ ചതിച്ചു;യുവിയുടെ തിരിച്ചുവരവ്‌ നീണ്ടു

Posted by:
Updated: Monday, September 10, 2012, 17:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മഴ ചതിച്ചു;യുവിയുടെ തിരിച്ചുവരവ്‌ നീണ്ടു
 

വിശാഖപട്ടണം: യുവിയുടെ രണ്ടാം അരങ്ങേറ്റത്തിനായി കാത്തിരുന്ന ആരാധക ലക്ഷങ്ങളെ നിരാശരാക്കിക്കൊണ്ട്‌ ശനിയാഴ്‌ച നടക്കേണ്ടിയിരുന്ന ന്യൂസിലന്റിനെതിരായ ട്വന്റി20 മത്സരം മാറ്റവെച്ചു. ഒരൊറ്റ പന്തും പോലും എറിയാതെയാണ്‌ കളി മാറ്റി വെക്കപ്പെട്ടത്‌. ഒന്നു ടോസിടാന്‍ പോലുമുള്ള സമയം ഉണ്ടായില്ല എന്നതാണ്‌ വാസ്‌തവം.

മഴ തുടര്‍ന്നതിനെ തുടര്‍ന്ന്‌ രാത്രി 815നാണ്‌ കളി മാറ്റി വെക്കുന്ന കാര്യം അമ്പയര്‍ അറിയിച്ചത്‌. മഴ വകവെക്കാതെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയ 25,000 ആരാധകരെ നിരാശരാക്കികൊണ്ടാണ്‌ അമ്പയറുടെ തീരുമാനം ഉണ്ടായിരിക്കുന്നത്‌.

യുവരാജ്‌ സിങ്ങിന്റെ തിരിച്ചു വരവിന്‌ വേദിയാവുന്ന കളി എന്നതായിരുന്നു ശനിയാഴ്‌ചത്തെ ട്വന്റി20 മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുതന്നെയാണ്‌ അത്രയധികം ആളുകളെ സ്റ്റേഡിയത്തിലെത്തിച്ചതും.

ആരാധകരുടെ ഈ വലിയ പിന്തുണയോടുള്ള നന്ദി സൂചകമായി സ്‌റ്റേഡിയത്തിലൂടെ ഒരു റൗണ്ട്‌ ഓടി അവരുടെ പ്രിയപ്പെട്ട യുവി. ഇനി ചൊവ്വാഴ്‌ച ചെന്നൈയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ട്വന്റി20 മത്സരം വരെ കാത്തിരിക്കേണ്ടി വരും ആരാധകര്‍ക്ക്‌ യുവിയുടെ തിരിച്ചു വരവിന്‌ സാക്ഷ്യം വഹിക്കാന്‍.

ലോകകപ്പ്‌ 2011നു ശേഷം അര്‍ബുദ ബാധയെ തുടര്‍ന്ന്‌ ചികിത്സയിലും, തുടര്‍ന്ന്‌ വിശ്രമത്തിലും ആയിരുന്ന യുവി നീണ്ട ഇടവേളയ്‌ക്കു ശേഷം ആണ്‌ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്‌ തിരിച്ചു വരവിന്‌ ഒരുങ്ങുന്നത്‌.

Story first published:  Sunday, September 9, 2012, 10:28 [IST]
English summary
Rain forced the abandonment of the first Twenty20 International between India and New Zealand here at the ACA-VDCA Stadium on Saturday. The match was called off without a ball bowled and there was no chance for toss as well.
പ്രതികരണം എഴുതൂ