Englishहिन्दीಕನ್ನಡதமிழ்తెలుగు

രണ്ടാം അരങ്ങേറ്റത്തില്‍ യുവി തകര്‍ക്കുമോ

Posted by:
Published: Saturday, September 8, 2012, 14:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

രണ്ടാം അരങ്ങേറ്റത്തില്‍ യുവി തകര്‍ക്കുമോ
വിശാഖപട്ടണം: ശനിയാഴ്‌ച്ചത്തെ ട്വന്റി20 മത്സരത്തിന്റെ മുഴുവന്‍ ശ്രദ്ധയും യുവരാജ്‌ സിങ്ങിനു മേല്‍ ആണ്‌. അര്‍ബുദ ബാധിതനായി ഏറെ കാലം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതനായ യുവിയുടെ തിരിച്ചു വരവാണ്‌ ഈ ട്വന്റി20യുടെ ഏറ്റവും വലിയ പ്രത്യേകത.

ക്രിക്കറ്റ്‌ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌ യുവിയുടെ കളി കാണാനാണ്‌. അര്‍ബുദത്തോട്‌ പടവെട്ടി ജയിച്ചു വന്ന യുവി തന്റെ രണ്ടാം അരങ്ങേറ്റത്തിലും വിജയിക്കുമോ എന്നാണ്‌ ആരാധകലോകം കാത്തിരിക്കുന്നത്‌.

ചൊവ്വാഴ്‌ച 10,000 ടിക്കറ്റുകളാണ്‌ ആദ്യ ഒരു മിനിറ്റില്‍ മാത്രം വിറ്റഴിക്കപ്പെട്ടത്‌. ഇതിനു കാരണം യുവരാജ്‌ ഇഫക്‌റ്റ്‌ ആണെന്നാണ്‌ റിപ്പോര്‍ട്ട്‌.

കഴിഞ്ഞ ലോകകപ്പ്‌ നേട്ടത്തോടെ ചികിത്സയുടെയും തുടര്‍ന്ന്‌ വിശ്രമിത്തിനുമായി കളിക്കളം വിട്ട യുവിയുടെ ഓരോ ദിവസവും പുരോഗതിയും ആരാധകര്‍ അത്രയ്‌ക്ക്‌ ശ്രദ്ധയോടെയാണ്‌ വീക്ഷിച്ചിരുന്നത്‌.

ന്യൂസിലന്റിനെതിരായ ട്വന്റി20 മത്സരത്തിലേക്കുള്ള ദേശീയ ടീമിലേക്ക്‌ തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ കാത്തിരിക്കുന്ന ദിവസമാണ്‌ വന്നെത്തിയിരിക്കുന്നത്‌.

കാത്തിരിക്കാന്‍ വയ്യ എന്നാണ്‌ രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ യുവരാജ്‌ സിങ്‌ ശനിയാഴ്‌ചത്തെ ട്വന്റി20 മത്സരത്തെ കുറിച്ച്‌ ട്വീറ്റ്‌ ചെയ്‌തത്‌.

2011 നവംബറിലാണ്‌ യുവി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്‌. കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരമായിരുന്നു അത്‌.

കഴിഞ്ഞ ഏപ്രിലിലാണ്‌ അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ്‌ യുവി ഇന്ത്യയില്‍ തിരിച്ചെത്തിയത്‌. വൈകാതെ തന്നെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയില്‍ പരിശീലനവും ആരംഭിച്ചു.

കഴിഞ്ഞ ലോകകപ്പ്‌ മത്സരത്തിലെ മാന്‍ ഓഫ്‌ ദ മാച്ച്‌ അവാര്‍ഡ്‌ നേടിയ യുവി ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ്‌ 2012ലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌.

English summary
In recent times, no cricket match involving India has garnered so much interest as Saturday's Twenty20 International against New Zealand here. It is an emotional game as Yuvraj Singh is set to return in Indian jersey after winning his battle against a rare germ cell cancer.
പ്രതികരണം എഴുതൂ