Englishहिन्दीಕನ್ನಡதமிழ்తెలుగు

എപ്പോള്‍ വിരമിക്കുമെന്ന്‌ സച്ചിന്‍ തീരുമാനിക്കണം

Posted by:
Updated: Saturday, September 8, 2012, 12:02 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

എപ്പോള്‍ വിരമിക്കുമെന്ന്‌ സച്ചിന്‍ തീരുമാനിക്കണം
 

ദില്ലി: എപ്പോള്‍ വിരമിക്കണം എന്ന കാര്യത്തില്‍ സച്ചിന്‍ എത്രയും പെട്ടെന്ന്‌ തീരുമാനം എടുക്കണം എന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ കപില്‍ ദേവ്‌ അഭിപ്രായപ്പെട്ടു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വിമര്‍ശനങ്ങള്‍ നേരിടുന്ന സച്ചിനെ പിന്താങ്ങി കൊണ്ടാണ്‌ കപില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

മറ്റൊരു മുന്‍ ക്യാപ്‌റ്റനായ അസ്‌ഹറുദ്ദീനും വെള്ളിയാഴ്‌ച സച്ചിനെ പിന്താങ്ങി രംഗത്തെത്തിയിരുന്നു. ഈയിടെ കഴിഞ്ഞ ന്യൂസിലന്റ്‌ ടെസ്റ്റ്‌ പരമ്പരയിലെ സച്ചിന്റെ മോശം പ്രകടനം ആണ്‌ സച്ചിന്റെ വിരമിക്കല്‍ സംബന്ധിച്ച്‌ വീണ്ടും ചര്‍ച്ചാ വിഷയമായി ഉയര്‍ന്നിരിക്കുന്നു.

എന്നാല്‍ തനിക്ക്‌ കളി ആസ്വദിക്കാനാവുന്നിടത്തോളം കാലം കളിയില്‍ തുടരും എന്ന നിലപാടില്‍ തന്നെയാണ്‌ ഇപ്പോഴും മാസ്‌റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ലോകകപ്പിനു ശേഷം സച്ചിന്‍ വിരമിക്കണമെന്നായിരുന്നു യഥാര്‍ത്ഥത്തില്‍ തന്റെ ആഗ്രഹം എന്നറിയിച്ച കപില്‍ എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സച്ചിനൊപ്പം നില്‍ക്കാനാണ്‌ ആഗ്രഹം എന്നും അറിയിച്ചു. നിറഞ്ഞ ചിരിയോടെ സച്ചിന്‍ പോവണം എന്നാണ്‌ തന്റെ ആഗ്രഹം എന്നും അദ്ദേഹം അറിയിച്ചു.

നമുക്കിഷ്ടപ്പെട്ട കളി ഉപേക്ഷിച്ച്‌ പോവാന്‍ വളരെ ബുദ്ധിമുട്ടാണ്‌. എന്റെയും അനുഭവും ഇതായിരുന്നു. കഴിഞ്ഞ 23 വര്‍ഷക്കാലം കൊണ്ട്‌ ഏറം നേടിയിട്ടുണ്ട്‌ അദ്ദേഹം. അതുകൊണ്ടു തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്‌ തന്നെ ശരിയല്ല. കപില്‍ പറഞ്ഞു.

അതേസമയം തന്റെ യഥാര്‍ത്ഥ ഫോം തിരിച്ചു പിടിക്കാന്‍ സച്ചിന്‍ ഇനിയും കൂടുതല്‍ കളികള്‍ കളിക്കണം എന്നാണ്‌ അസ്‌ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടത്‌.

Story first published:  Saturday, September 8, 2012, 12:01 [IST]
English summary
Former Indian captains Kapil Dev and Mohammed Azharuddin on Friday backed Sachin Tendulkar, who is under pressure to call time on his illustrious career, saying that he should decide when he wants to retire.
പ്രതികരണം എഴുതൂ