Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനില്‍ നിന്നേറെ പഠിക്കാനുണ്ട്‌:ഹര്‍ഭജന്‍

Posted by:
Updated: Saturday, September 8, 2012, 17:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

 സച്ചിനില്‍ നിന്നേറെ പഠിക്കാനുണ്ട്‌:ഹര്‍ഭജന്‍
 

വിശാഖപട്ടണം: സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ പിന്തുണയുമായി ഹര്‍ഭജന്‍ സിങ്‌ രംഗത്ത്‌. ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ മത്സരത്തില്‍ മൂന്ന്‌ തവണ ബൗള്‍ഡായതോടെ സച്ചിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും തല പൊക്കിയ സാഹചര്യത്തിലാണ്‌ ഭാജി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌.

മറ്റുള്ളവര്‍ എന്തു പറഞ്ഞു എന്നതിനെ കുറിച്ച്‌ ഞാന്‍ അഭിപ്രായം പറയുന്നില്ല. കളിക്കുമ്പോള്‍ ഞങ്ങളൊക്കെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരാളാണ്‌ സച്ചിന്‍. ഇതുവരെ ഞാന്‍ കൂടെ കളിച്ചിട്ടുള്ളവരില്‍ വെച്ച്‌ ഏറ്റവും മികച്ച ക്രിക്കറ്ററാണ്‌ അദ്ദേഹം. ഹര്‍ഭജന്‍ പറഞ്ഞു.

സെഞ്ച്വറികള്‍ അടിച്ചാലും ക്ഷീണിക്കാത്തവന്‍. റണ്‍സിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ദാഹം വിസ്‌മയകരമാണ്‌. അദ്ദേഹം ശരിക്കും ഒരു പ്രതിഭാസമാണ്‌, ഒരു ഇതിഹാസം, ക്രിക്കറ്റിന്റെ ദൈവം. എന്നിട്ടും എത്ര ലാളിത്യമുള്ളവനാണ്‌ അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും പഠിക്കാനേറെയുണ്ട്‌. സച്ചിനെ കുറിച്ച്‌ പറയുമ്പോള്‍ ഭാജി വാചാലനാകുന്നു.

നാലു ഇന്നിങ്‌സുകളിലായി സച്ചിന്‍ മൂന്നു തവണ ബൗള്‍ഡായപ്പോള്‍ അദ്ദേഹത്തെ പ്രായം ബാധിച്ചു തുടങ്ങി എന്നും, വിരമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ആളുകള്‍ വിമര്‍ശനം ഉയര്‍ത്തി തുടങ്ങിയപ്പോഴാണ്‌ സച്ചിനെ പുകഴ്‌ത്തിയും അനുകൂലിച്ചും ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്‌.

മുന്‍ ക്യാപ്‌റ്റന്‍മാരായ സൗരവ്‌ ഗാംഗുലി, മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, കപില്‍ ദേവ്‌ എന്നിവരും സച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്‌ പ്രസ്‌താവന ഇറക്കിയിട്ടുണ്ട്‌.

Story first published:  Saturday, September 8, 2012, 17:36 [IST]
English summary
Veteran Indian off-spinner Harbhajan Singh on Friday backed senior teammate Sachin Tendulkar, insisting that he remains a phenomenon despite being off-colour in the just-concluded Test series against New Zealand.
പ്രതികരണം എഴുതൂ