Englishहिन्दीಕನ್ನಡதமிழ்తెలుగు

വിമര്‍ശനങ്ങള്‍ക്ക്‌ സച്ചിന്‍ മറുപടി പറയും:ഗാംഗുലി

Posted by:
Updated: Saturday, September 8, 2012, 17:52 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിമര്‍ശനങ്ങള്‍ക്ക്‌ സച്ചിന്‍ മറുപടി പറയും:ഗാംഗുലി
 

മുംബൈ: സച്ചിന്‍ ഉടന്‍തന്നെ തന്റെ വിമര്‍ശകരെ നിശബ്ദരാക്കും എന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലി അഭിപ്രായപ്പെട്ടു. സച്ചിന്റെ മോശം ഫോമും, അദ്ദേഹത്തിന്റെ വിരമിക്കലും വീണ്ടും ചര്‍ച്ചാ വിഷയമായ സാഹചര്യത്തിലാണ്‌ ഗാംഗുലി സച്ചിനെ കുറിച്ച്‌ ഇങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌.

ഇക്കഴിഞ്ഞ ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ക്രിക്കറ്റ്‌ ഇതിഹാസം എന്ന വിശേഷണത്തിന്‌ അര്‍ഹനായ സച്ചിന്‍ മൂന്ന്‌ പ്രാവശ്യം ബൗള്‍ഡായതാണ്‌ ഇപ്പോള്‍ ഈ വിവാദങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയിരിക്കുന്നത്‌.

ഈ വിരമിക്കല്‍ ചര്‍ച്ച തീര്‍ച്ചയായും സച്ചിനെ വിഷമിപ്പിച്ചിട്ടുണ്ടാവും എന്നു പറഞ്ഞ ഗാംഗുലി, ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ അദ്ദേഹം തീര്‍ച്ചയായും ശ്രമിക്കും എന്നും അഭിപ്രായപ്പെട്ടു.

ഇതാദ്യമായല്ല അദ്ദേഹം ബൗള്‍ഡാവുന്നത്‌. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയത്തും അദ്ദേഹം ബൗള്‍ഡായിട്ടുണ്ട്‌. അതില്‍ നിന്നൊക്കെ അദ്ദേഹം തിരിച്ചു വന്നിട്ടുണ്ട്‌. ഈ വിമര്‍ശനങ്ങളെല്ലാം അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാവും. അദ്ദേഹം വിമര്‍ശനങ്ങളോട്‌ പ്രതികരിക്കുക തന്നെ ചെയ്യും. ഗാംഗുലി പറഞ്ഞു.

എല്ലാ മികച്ച കളിക്കാരെയും പോലെ സച്ചിനും അറിയാം അദ്ദേഹം എപ്പോള്‍ വിരമിക്കണം എന്ന്‌. ഗാംഗുലി അഭിപ്രായപ്പെട്ടു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ മാത്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്‌ എന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

മറ്റു രണ്ട്‌ മുന്‍ ക്യാപ്‌റ്റന്‍മാരായ കപില്‍ ദേവും മുഹമ്മദ്‌ അസ്‌ഹറുദ്ദീനും സച്ചിനെ പിന്താങ്ങികൊണ്ട്‌ നേരത്തെ പ്രസ്‌താവനകള്‍ ഇറക്കിയിരുന്നു.

Story first published:  Saturday, September 8, 2012, 13:09 [IST]
English summary
With the cricketing fraternity discussing about Sachin Tendulkar's poor form, and calls for retirement, making waves, Former India captain Sourav Ganguly is confident that the legendary cricketer would silence his critics soon.
പ്രതികരണം എഴുതൂ