Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓജയ്‌ക്കും അശ്വിനും ദാദയുടെ ഫുള്‍ മാര്‍ക്ക്‌

Posted by:
Updated: Saturday, September 8, 2012, 17:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓജയ്‌ക്കും അശ്വിനും ദാദയുടെ ഫുള്‍ മാര്‍ക്ക്‌
 

മുംബൈ: യുവ താരങ്ങളായ ആര്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജയ്‌ക്കും മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയുടെ ഫുള്‍ മാര്‍ക്ക്‌. അതുപോലെ ഹര്‍ഭജന്‍ സിങ്ങിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിനെയും ദാദ സ്വാഗതം ചെയ്‌തു. ഭാജിയുടെ സാന്നിധ്യം ടീമിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

കളിച്ച മത്സരങ്ങള്‍ വെച്ച്‌ പറയുകയാണെങ്കില്‍ ഓജയും അശ്വിനും മികച്ച കളിക്കാരാണ്‌ എന്നു പറയുമ്പോഴും, ഒരു വിധിയെഴുത്തിന്‌ സമയമായില്ല എന്ന ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

98 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നായി 406 വിക്കറ്റുകള്‍ എടുത്തിട്ടുള്ള ഹര്‍ഭജനെ പോലുള്ള പരിജയ സമ്പന്നനായ ഒരു ബൗളറുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും. ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ മൂന്ന്‌ സ്‌പിന്നര്‍മാരെ ആവശ്യമുണ്ടെങ്കില്‍ മൂന്നാമതായി ഹര്‍ഭജനെ തിരഞ്ഞെടുക്കാം എന്നാണ്‌ ഗാംഗുലി അഭിപ്രായപ്പെട്ടത്‌. മുമ്പും ഭാജിക്ക്‌ മാനസിക പിന്തുണ പ്രഖ്യാപിച്ച്‌ ദാദ രംഗത്തെത്തിയിരുന്നു.

Story first published:  Saturday, September 8, 2012, 16:46 [IST]
English summary
Former India skipper Sourav Ganguly feels India's spin-duo R Ashwin and Pragyan Ojha are quality spinners and have done a great job so far, but Harbhajan's inclusion would add more value to the team.
പ്രതികരണം എഴുതൂ