Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് വീഡിയോകോണ്‍ വാങ്ങുന്നു

Posted by:
Published: Friday, September 7, 2012, 13:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് വീഡിയോകോണ്‍ വാങ്ങുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് വാങ്ങാന്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ആഗ്രഹം പ്രകടിപ്പിച്ചു. തീര്‍ച്ചയായും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യോജിച്ച ഒന്നാണ് ഐപിഎല്‍ ടീം. ഡെക്കാന്‍ ടീമിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ട്-ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്ന മീഡിയാ സ്ഥാപനമാണ് ഇപ്പോള്‍ ക്ലബ്ബിന്റെ ഉടമസ്ഥര്‍. ടീം വില്‍ക്കാന്‍ തയ്യാറാണെന്ന് കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് ബിസിസിഐ ലേലത്തിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

പക്ഷേ, ഡിസിഎച്ചും ബിസിസിഐയും 1200 കോടിയുടെ കരാര്‍ പ്രതീക്ഷിക്കുമ്പോള്‍ 800 കോടി രൂപയുടെ കരാറാണ് വീഡിയോ കോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. ഈ മാസം 13ാം തിയ്യതി ചെന്നൈയിലാണ് ലേല നടപടി ക്രമങ്ങള്‍ നടക്കുക. തീരുമാനം അതേ ദിവസം തന്നെയുണ്ടാകും.

ബ്രാന്‍ഡിങിനുവേണ്ടി പ്രതിവര്‍ഷം 200 കോടി രൂപയോളം മാറ്റിവെയ്ക്കുന്ന വീഡിയോകോണിനെ സംബന്ധിച്ച് പുതിയ ക്ലബ്ബ് ബാധ്യതയാകാനുള്ള സാധ്യത കുറവാണ്. ഫ്രാഞ്ചൈസി വിറ്റുകിട്ടുന്ന പണമുപയോഗിച്ച് കടങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഡിസിഎച്ച്.

English summary
Videocon Group has expressed their interest in buying the Indian Premier League (IPL) cricket team Deccan Chargers hours after the team put itself up for sale.
പ്രതികരണം എഴുതൂ