Englishहिन्दीಕನ್ನಡதமிழ்తెలుగు

കാത്തിരിക്കാന്‍ വയ്യ: യുവരാജ്‌ സിങ്‌

Posted by:
Updated: Thursday, September 6, 2012, 12:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: നീണ്ട ഇടവേളക്കു ശേഷം ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ്‌ ഇന്ത്യയുടെ സ്‌റ്റൈലിഷ്‌ ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിങ്‌. സെപ്‌റ്റംബര്‍ 8, ശനിയാഴ്‌ച ന്യൂസിലന്റിനെതിരെയുള്ള ട്വന്റി20 മത്സരത്തിലൂടെയാണ്‌ യുവിയുടെ രണ്ടാം അരങ്ങേറ്റം.

കാത്തിരിക്കാന്‍ വയ്യ: യുവരാജ്‌ സിങ്‌

തിരിച്ചു വരവിന്റെ ത്രില്ലില്‍ ശനിയാഴ്‌ച വരെ കാത്തിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്‌ യുവിയിപ്പോള്‍.

എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നിമിഷമാണിത്‌. സെപ്‌റ്റംബര്‍ എട്ട്‌ വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല. എല്ലാ ദിവസവും 8 ദിവസം, 7 ദിവസം എന്നിങ്ങനെ സ്റ്റേറ്റസ്‌ മെസ്സേജ്‌ ഇട്ടുകൊണ്ടിരിക്കുകയാണ്‌ ഞാന്‍. അവേശം കൊണ്ട്‌ കാത്തിരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്‌. യുവി പറഞ്ഞു.

മണിക്കൂറുകളോ മിനിട്ടുകളോ പോലും കാത്തിരിക്കാന്‍ വയ്യ കളിക്കളത്തിലേക്കുള്ള തിരിച്ചു പോക്കിന്‌ എന്നാണ്‌ യുവി അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

ലോകകപ്പ്‌ 2011ലെ മാന്‍ ഓഫ്‌ ദ ടൂര്‍ണമെന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട യുവരാജ്‌ 2011 ഏപ്രില്‍ 2ന്‌ ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ്‌ ഫൈനലില്‍ കളിച്ചതിനു ശേഷം ഒരു ഏകദിനം പോലും കളിച്ചിട്ടില്ല.

അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന്‌ ചികിത്സയും, വിശ്രമവുമെല്ലാമായി ഇത്രയും കാലം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു യുവിക്ക്‌.

രോഗ വിമുക്തനായ ഉടനെ യുവി ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തിയത്‌ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്‌. എന്നാല്‍ മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയെ പോലെ ഒരു ന്യൂനപക്ഷം യുവിയുടെ ഫിറ്റ്‌നസില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുവിയുടെ തിരിച്ചു വരവ്‌ അല്‌പം നേരത്തെയായി പോയോ എന്നാണ്‌ ദാദയുടെ സംശയം.

ഈ രണ്ടാം അരങ്ങേറ്റ മത്സരത്തില്‍ യുവിക്ക്‌ തന്റെ ഏറ്റവും മികച്ച ഫോം തന്നെ വീണ്ടെടുക്കാന്‍ ആവും എന്ന്‌ പ്രതീക്ഷിക്കാം.

Story first published:  Thursday, September 6, 2012, 12:15 [IST]
English summary
India's stylish batsman Yuvraj Singh is excited about playing his first international match after battling cancer as he is unable to wait for till Saturday, when India play New Zealand in the first T20 at Vizag.
പ്രതികരണം എഴുതൂ