Englishहिन्दीಕನ್ನಡதமிழ்తెలుగు

റെയ്‌നക്ക്‌ ടെസ്റ്റില്‍ അടി പതറുന്നു?

Posted by:
Published: Thursday, September 6, 2012, 18:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റെയ്‌നക്ക്‌ ടെസ്റ്റില്‍ അടി പതറുന്നു?
 

ബാംഗ്ലൂര്‍: ഇന്ത്യന്‍ ബാറ്റിങ്‌ നിരയുടെ നട്ടെല്ല്‌ എന്ന വിശേഷണത്തിന്‌ പാത്രമായിരുന്ന സുരേഷ്‌ റെയ്‌ന ഇപ്പോള്‍ സിലക്ടര്‍മാരുടെ നിരാശയ്‌ക്ക്‌ കാരണമാകുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഇതുവരെ റെയ്‌നക്കായിട്ടില്ല.

3, 55, 0 എന്നിങ്ങനെയുള്ള സ്‌കോറില്‍ സുരേഷ്‌ റെയ്‌നക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനാവും എന്നു കരുതാനും വയ്യ. ഏകദിനത്തിലും ട്വന്റി20യിലും മികച്ച ഫോം പുറത്തെടുക്കാറുള്ള റെയ്‌ന കളിച്ച 17 ടെസ്റ്റില്‍ നിന്നുള്ള ശരാശരി സ്‌കോര്‍ 28.44 റണ്‍സ്‌ ആണ്‌. 7 അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ 768 റണ്‍സ്‌ ആണ്‌ ആകെ സമ്പാദ്യം.

സ്വന്തം മോശം ഫോമിനു പുറമെ, ടെസ്റ്റ്‌ ക്രിക്കറ്റില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മനോജ്‌ തിവാരി, രോഹിത്‌ ശര്‍മ എന്നിവരുടെ സാന്നിധ്യവും റെയ്‌നക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഭീഷണിയാണ്‌.

ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും രണ്ടാം സെഞ്ച്വറിയില്‍ ഡക്കായി പുറത്താവുകയായിരുന്നു റെയ്‌ന.

261 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ 4 വിക്കറ്റ്‌ നഷ്ടത്തില്‍ 158 റണ്‍സ്‌ എന്ന അപകടാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്‌ വിരാട്‌ കോഹ്‌ലി - സുരേഷ്‌ റെയ്‌ന കൂട്ടുകെട്ടിലേക്ക്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം ആകാംക്ഷയോടെ ഉറ്റു നോക്കിയത്‌.

ആ പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയുള്ള ബാറ്റിങ്‌ ആണ്‌ ഏവരും റെയ്‌നയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ ജീതന്‍ പട്ടേലിന്റെ പന്തില്‍ ഡക്ക്‌ ഔട്ടാവുന്ന റെയ്‌നയെയാണ്‌ കാണികള്‍ കണ്ടത്‌.

English summary
Suresh Raina, considered to be the back-bone of India's batting order, seems to have disappointed the selectors as he has not been able to cement his place in the Test squad yet.
പ്രതികരണം എഴുതൂ