Englishहिन्दीಕನ್ನಡதமிழ்తెలుగు

സഹീര്‍ ഖാന്‍ ഇനി കുംബ്ലെക്കും കപിലിനുമൊപ്പം

Posted by:
Updated: Thursday, September 6, 2012, 12:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സഹീര്‍ ഖാന്‍ ഇനി കുംബ്ലെക്കും കപിലിനുമൊപ്പം
 

ബാംഗ്ലൂര്‍: സ്വന്തം മണ്ണില്‍ വെച്ച്‌ നൂറോ അതില്‍ കൂടുതലോ ടെസ്‌റ്റ്‌ വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ കൂട്ടത്തില്‍ ഇനി സഹീര്‍ ഖാനും ഉണ്ടാകും.

ഇന്ത്യ - ന്യൂസിലന്റ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ നാലാം ദിവസമായ തിങ്കളാഴ്‌ചയാണ്‌ സഹീര്‍ ഖാന്‍ ഈ അപൂര്‍വ്വ ബഹുമതി സ്വന്തമാക്കിയത്‌. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ്‌ സഹീര്‍ ഖാന്‍ ഈ നേട്ടം കൈവരിച്ചത്‌.

സഹീര്‍ എറിഞ്ഞ ജീതന്‍ പട്ടേലിന്റെ പന്ത്‌ ക്യാപ്‌റ്റന്‍ ധോണി പിടിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ വെച്ച്‌ 100 ടെസ്റ്റ്‌ വിക്കറ്റുകള്‍ എടുത്തവരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന എട്ടാമത്തെ ഇന്ത്യന്‍ കളിക്കാരനായിരിക്കുകയാണ്‌ സഹീര്‍.

350 ടെസ്‌റ്റ്‌ വിക്കറ്റുകളെടുത്ത ഇന്ത്യയുടെ അനില്‍ കുംബ്ലെയാണ്‌ ഈ ഗ്രൂപ്പില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌. പിന്നാലെ ഹര്‍ഭജന്‍ സിങ്‌ (258), കപില്‍ ദേവ്‌ (219), ബിഎസ്‌ ചന്ദ്രശേഖര്‍ (142), ബിഷന്‍ സിങ്‌ ബേഡി (137), ജവഗല്‍ ശ്രീനാഥ്‌ (108), വിനോദ്‌ മങ്കാട്‌ (103) എന്നിവരാണ്‌ ഈ ഗ്രൂപ്പിലെ മറ്റ്‌ ഇന്ത്യന്‍ അംഗങ്ങള്‍.

33കാരനായ സഹീര്‍ ഖാന്റെ എണ്‍പത്തിയഞ്ചാമത്തെ ടെസ്റ്റ്‌ മത്സരമാണ്‌ ബാംഗ്ലൂരില്‍ നടക്കുന്നത്‌. 2000ല്‍ ദാക്കയില്‍ വെച്ച്‌ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലായിരുന്നു സഹീര്‍ ഖാന്റെ ആദ്യ ടെസ്റ്റ്‌ മത്സരം.

Story first published:  Monday, September 3, 2012, 14:45 [IST]
English summary
Zaheer Khan has joined a select group of India bowlers who have taken 100 or more Test wickets at home. The left-arm paceman achieved this on Monday, the fourth day of the India-New Zealand Test here at the M Chinnaswamy Stadium.
പ്രതികരണം എഴുതൂ