Englishहिन्दीಕನ್ನಡதமிழ்తెలుగు

ഹര്‍ഭജന്‍ ടീമില്‍ വേണം:അനില്‍ കുംബ്ലെ

Posted by:
Published: Monday, September 3, 2012, 15:42 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹര്‍ഭജന്‍ ടീമില്‍ വേണം:അനില്‍ കുംബ്ലെ
 

ബാംഗ്ലൂര്‍: സൗരവ്‌ ഗാംഗുലിക്ക്‌ പിന്നാലെ ഹര്‍ഭജന്‍ സിങ്ങിന്‌ പിന്തുണയുമായി അനില്‍ കുംബ്ലെയും. ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ആസ്‌ത്രേലിയ, ഇംഗ്ലണ്ട്‌ പരമ്പരകളില്‍ ഭാജിയെ ഉള്‍പ്പെടുത്തണം എന്നാണ്‌ കുംബ്ലെ ആവശ്യപ്പെടുന്നത്‌.

അവസാനമായി ഹര്‍ഭജന്‍ ഏകദിനവും ട്വന്റി20യും കളിച്ചത്‌ 2011 ജൂണില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയാണ്‌. സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്കുള്ള ദേശീയ ടീമിലേക്ക്‌ ഭാജി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌.

ഹര്‍ഭജന്റെ കൂടെ കളിച്ച അനുഭവമുള്ള അനില്‍ കുംബ്ലയ്‌ക്ക്‌ ടീമില്‍ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം വേണമെന്ന്‌ നന്നായറിയാം.

കൂടുതല്‍ അനുഭവം ആവശ്യമുള്ള ആര്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജ എന്നിവര്‍ക്ക്‌ പകരക്കാരനാവാന്‍ ടീമില്‍ ഭാജിക്കാവും എന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

ആസ്‌ത്രേലിയ, ഇംഗ്ലണ്ട്‌ എന്നിവയെ പോലുള്ള ശക്തമായ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളില്‍ അറുന്നൂറിലധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ എടുത്തിട്ടുള്ള ഭാജിയെ പോലുള്ള അനുഭവ സമ്പത്തുള്ള ബൗളറുടെ സാന്നിധ്യം വളരെ അത്യാവശ്യമാണ്‌ എന്നാണ്‌ കുംബ്ലെ അഭിപ്രായപ്പെട്ടത്‌.

English summary
After Sourav Ganguly, former India skipper Anil Kumble also raised his voice to support the turbanator Harbhajan Singh as he said the experienced off-spinner deserves a place in the Indian squad for the upcoming series against Australia and England later this year.
പ്രതികരണം എഴുതൂ