Englishहिन्दीಕನ್ನಡதமிழ்తెలుగు

അവസാനം ഉന്‍മുക്‌ രണ്ടാംവര്‍ഷ ബിഎക്കാരനായി

Posted by:
Published: Saturday, September 1, 2012, 14:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അവസാനം ഉന്‍മുക്‌ രണ്ടാംവര്‍ഷ ബിഎക്കാരനായി
 

ദില്ലി: വിവാദങ്ങള്‍ക്ക്‌ അവസാനമായി അവസാനം അണ്ടര്‍ 19 ഇന്ത്യ ടീമിന്റെ ക്യാപ്‌റ്റന്‍ ഉന്‍മുക്‌ ചാന്ദിന്‌ രണ്ടാം വര്‍ഷ ബിഎ ക്ലാസിലിരിക്കാന്‍ അനുമതി. അറ്റന്റന്‍സ്‌ കുറവായതിനാല്‍ നേരത്തെ ഉന്‍മുക്‌ ചാന്ദിന്റെ തുടര്‍ പഠനം പ്രതിസന്ധിയിലായിരുന്നു.

ഒന്നാം വര്‍ഷത്തെയിം രണ്ടാം വര്‍ഷത്തെയും പരീക്ഷ ഒന്നിച്ചെഴുതണം എന്ന നിബന്ധനയോടെയാണ്‌ ഉന്‍മുക്‌ ചാന്ദിന്‌ രണ്ടാം വര്‍ഷത്തിലേക്ക്‌ പ്രവേശനം നല്‍കിയിരിക്കുന്നത്‌.

ക്രിക്കറ്റ്‌ പരിശീലനമൃവുമായി ബന്ധപ്പെട്ടാണ്‌ ഉന്‍മുക്‌ ചാന്ദിന്‌ പരീക്ഷ എഴുതാനാവശ്യമായ അറ്റന്റന്‍സ്‌ പോലും ഇല്ലാതായത്‌. ഇക്കാര്യം കാണിച്ച്‌ ചാന്ദ്‌ സര്‍വ്വകലാശാല അധികൃതര്‍ക്ക്‌ കത്തയച്ചിരുന്നെങ്കിലും, കത്ത്‌ സ്വീകരിക്കപ്പെടാതെ തിരിച്ച്‌ ചാന്ദിന്റെ കോളേജില്‍ എത്തുകയാണുണ്ടായത്‌.

മാധ്യമങ്ങളും കേന്ദ്ര ഹ്യൂമന്‍ റിസോഴ്‌സ്‌ മന്ത്രി കബില്‍ സിബലും എല്ലാം പ്രശ്‌നം ഏറ്റെടുത്തതോടെയാണ്‌ കാര്യങ്ങള്‍ക്ക്‌ പരിഹാരമായത്‌. ദില്ലി യൂണിവേഴ്‌സിറ്റി ഇക്കാര്യത്തില്‍ ഒരു മുന്‍കൈയും എടുക്കാതിരുന്നതിനെ തുടര്‍ന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌ മെയ്‌ക്കനും പ്രശ്‌നത്തില്‍ നേരിട്ട്‌ ഇടപെടുകയായിരുന്നു.

ചാന്ദിനെ രണ്ടാം വര്‍ഷത്തിലേക്ക്‌ പ്രമോട്ട്‌ ചെയ്‌തതിനു ശേഷം ഉന്‍മുക്‌ തന്നെ നേരിട്ട്‌ കണ്ട്‌ കാര്യങ്ങള്‍ സംസാരിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും വലിയ വിവാദത്തിന്‌ വഴി വെക്കില്ലായിരുന്നു എന്നാണ്‌ ദില്ലി യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ദിനേശ്‌ സിങ്‌ അഭിപ്രായപ്പെട്ടത്‌.

English summary
Finally things seem to be settled as India's U-19 World Cup winning captain, Unmukt Chand has been allowed to attend second year classes but must give his first and second year exams together, the coming year.
പ്രതികരണം എഴുതൂ