Englishहिन्दीಕನ್ನಡதமிழ்తెలుగు

4 തലമുറകള്‍ക്കൊപ്പം കളിച്ച ക്രിക്കറ്റ്‌ ഇതിഹാസം

Posted by:
Updated: Saturday, September 1, 2012, 15:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയിട്ടുള്ള ബഹുമതികള്‍ക്കും റെക്കോര്‍ഡുകള്‍ക്കും കണക്കില്ല. സ്വന്തം റെക്കോര്‍ഡുകളും മറ്റുള്ളവര്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളും എല്ലാം തിരുത്തിക്കൊണ്ടാണ്‌ ഈ ജീവിച്ചിരിക്കുന്ന ഇതിഹാസം മുന്നോട്ടു കുതിക്കുന്നത്‌. ഒപ്പം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

4 തലമുറകള്‍ക്കൊപ്പം കളിച്ച ക്രിക്കറ്റ്‌ ഇതിഹാസം

നാലു തലമുറകള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ച ക്രിക്കറ്റര്‍ എന്ന ബഹുമതിയാണ്‌ ഏറ്റവും പുതുതായി സച്ചിന്‌ ലഭിച്ചിരിക്കുന്നത്‌. ഇങ്ങനൊരു ബഹുമതി ലഭിക്കുന്ന ഒരേയൊരു കളിക്കാരനാണ്‌ സച്ചിന്‍.

സൗരവ്‌ ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്‌, വിവിഎസ്‌ ലക്ഷ്‌മണ്‍ തുടങ്ങീ സച്ചിന്റെ സഹകളിക്കാരായിരുന്ന സീനിയര്‍ താരങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയര്‍ താരമാണ്‌ സച്ചിന്‍.

23 വര്‍ഷത്തിലേറെ കാലമായി സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്രിക്കറ്റ്‌ ലോകത്തെ സജീവ സാന്നിധ്യമാണ്‌. കപില്‍ ദേവ്‌, കൃഷന്‍മാചാരി ശ്രീകാന്ത്‌, കിരണ്‍ മോര്‍ തുടങ്ങിയ പ്രഗല്‍ഭരുടെ കൂടെ തന്റെ ആദ്യ കളിയില്‍ തന്നെ കളിക്കാനുള്ള ഭാഗ്യം സച്ചിനുണ്ടായി.

23 വര്‍ഷങ്ങള്‍ക്ക്‌ ശേഷം, ഇന്ന്‌ ക്രിസ്‌ ശ്രീകാന്ത്‌ സിലക്ടര്‍മാകരുടെ ചെയര്‍മാനാണ്‌. സച്ചിനാണെങ്കില്‍ ഇന്നും കൂടുതല്‍ റണ്‍സ്‌ നേടി പുതിയ റെക്കോര്‍ഡിടാനുള്ള ആവേശവുമായി ഇന്നും കളിക്കളത്തിലെ സജീവ സാന്നിധ്യം.

അതുപോലെ മറ്റൊരു തലമുറയെ പ്രതിനിധാനം ചെയ്യുന്ന അജയ്‌ ജഡേജ, മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, സഞ്‌ജയ്‌ മന്‍ജ്രേക്കര്‍, നവ്‌ജോത്‌ സിങ്‌ സിധു എന്നിവര്‍ക്കൊപ്പവും സച്ചിന്‍ കളിച്ചിട്ടുണ്ട്‌. അന്ന്‌ ഉയര്‍ന്നു വരുന്ന താരമായിരുന്ന സച്ചിന്‍.

സച്ചിന്‍ കളിച്ചു തുടങ്ങിയ താരങ്ങളായ ഗാംഗുലി, ദ്രാവിഡ്‌, വിവിഎസ്‌ ലക്ഷ്‌മണ്‍, കുംബ്ലെ എന്നിവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. എന്നാല്‍ സച്ചിന്‍ ഇപ്പോഴും പഴയ പതിനാറുകാരന്റെ ചുറുചുറുക്കോടെ കളിക്കളത്തിലുണ്ട്‌.

തന്റെ പിന്നാലെ വന്ന തലമുറയിലെ യുവരാജ്‌ സിങ്‌, ധോണി, സേവാഗ്‌, ഗംഭീര്‍ എന്നിവര്‍ക്കൊപ്പം സച്ചിന്‍ ഇപ്പോഴും കളിക്കുന്നു. അവര്‍ക്കും പിന്നാലെ വന്ന സുരേഷ്‌ റെയ്‌ന, വിരാട്‌ കോഹ്‌ലി, അജിങ്ക്യ റഹാനെ, ചേതേശ്വര്‍ പുജാരെ എന്നിവര്‍ക്കൊപ്പവും സച്ചിന്‍ കളിക്കുന്നു. 1989ല്‍ സച്ചിന്‍ തന്റെ ആദ്യ മത്സരം കളിക്കുമ്പോള്‍ ഇവരെല്ലാം പിച്ച വെക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്‌ രസകരമായ വസ്‌തുത.

Story first published:  Saturday, September 1, 2012, 15:38 [IST]
English summary
Sky is the limit for achievers, and the legendary Cricketer Sachin Tendulkar has proved it yet again, as he has achieved everything in the game of cricket, with the latest being the only player who has played with four generations.
പ്രതികരണം എഴുതൂ