Englishहिन्दीಕನ್ನಡதமிழ்తెలుగు

ശ്രീശാന്ത്‌ തിരിച്ചു വരവിനൊരുങ്ങുന്നു

Posted by:
Published: Friday, August 31, 2012, 15:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ശ്രീശാന്ത്‌ തിരിച്ചു വരവിനൊരുങ്ങുന്നു
 

ബാംഗ്ലൂര്‍: കാല്‍ വിരലിന്‌ പരിക്കേറ്റ്‌ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന ഇന്ത്യന്‍ ബൗളര്‍ എസ്‌ ശ്രീശാന്ത്‌ തിരിച്ചു വരവിന്‌ ഒരുങ്ങുന്നു.

2012 അവസാനത്തോടെ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി താന്‍ വിമുക്തനാവും എന്നാണ്‌ ശ്രീശാന്തിന്റെ പ്രതീക്ഷ. ലോകകപ്പ്‌ 2011നു ശേഷം പരിക്ക്‌ കാരണം 29കാരന്‍ ശ്രീക്ക്‌ കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ തനിക്ക്‌ ഓടാന്‍ സാധിക്കുന്നുണ്ട്‌ എന്നും നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്‌ എന്നും ശ്രീ അറിയിച്ചു. മൂന്ന്‌ മാസംകൊണ്ട്‌ താന്‍ തന്റെ ഫോമിലേക്ക്‌ തിരിച്ചെത്തും എന്നും സിലക്ഷന്‍ പ്രോസസ്സിന്റെ ഭാഗമാവാന്‍ സാധിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്ന കാലയളവ്‌ ഏറ്റവും ശക്തമായ തിരിച്ചു വരവ്‌ നടത്താനുള്ള തയ്യാറെടുപ്പിനായി ഉപയോഗപ്പെടുത്തി എന്നും ആണ്‌ തന്റെ കരിയറിലുണ്ടായ നീണ്ട ഇടവേളയെ കുറിച്ചുള്ള ചോദ്യത്തിന്‌ ശ്രീ മറുപടി നല്‍കിയത്‌.

27 ടെസ്റ്റ്‌ മാച്ചുകളില്‍ നിന്നും 87 വിക്കറ്റുകളും 53 ഏകദിന മത്സരങ്ങളില്‍ നിന്നായി 75 വിക്കറ്റുകളും ആണ്‌ ശ്രീശാന്തിന്റെ സമ്പാദ്യം. 2006ലാണ്‌ ശ്രീ ആദ്യമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കുന്നത്‌.

ഐപിഎല്‍ സീസണ്‍ അഞ്ചില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടീമില്‍ അംഗമായിരുന്നെങ്കിലും പരിക്ക്‌ കാരണം ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരികയായിരുന്നു.

താന്‍ തിരിച്ചു വരവിനൊരുങ്ങുന്നു എന്ന്‌ ശ്രീ തന്നെ പറയുമ്പോഴും ഈ തിരിച്ചു വരവ്‌ എത്രത്തോളം സാധ്യമാണ്‌ എന്ന കാര്യം സംശയത്തിലാണ്‌. ഉമേഷ്‌ യാദവ്‌, അശോക്‌ ദിന്‍ഡ, സഹീര്‍ ഖാന്‍ എന്നിവര്‍ വളരെ മികച്ച ഫോമിലുള്ളപ്പോള്‍ ശ്രീയുടെ തിരിച്ചു വരവ്‌ അത്ര എളുപ്പമായിരിക്കില്ല എന്നു വേണം മനസ്സിലാക്കാന്‍.

അതുപോലെ പരിക്കേറ്റ്‌ മാറി നില്‍ക്കുന്ന വിനയ്‌ കുമാര്‍, ഇഷാന്ത്‌ ശര്‍മ എന്നിവരും തിരിച്ചു വരവിനൊരുങ്ങി നില്‍ക്കുന്നു എന്നൊരു ഭീഷണി കൂടിയുണ്ട്‌ ശ്രീയുടെ തിരിച്ചു വരാം എന്ന സ്വപ്‌നത്തിന്‌.

English summary
Kerala express, S Sreesanth who is recovering from a toe injury has said that he would make himself available for selection by the end of 2012.
പ്രതികരണം എഴുതൂ