Englishहिन्दीಕನ್ನಡதமிழ்తెలుగు

ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലെ രാജാക്കന്‍മാര്‍

Posted by:
Updated: Friday, August 31, 2012, 15:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലെ രാജാക്കന്‍മാര്‍
 

സതാംപ്‌റ്റണ്‍: ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ ടീം എന്ന വിശേഷണം ഇനി ദക്ഷിണാഫ്രിക്കയ്‌ക്ക്‌ സ്വന്തം. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിന മത്സരത്തിലും വിജയം കണ്ടതോയടെയാണ്‌ ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളക്കൊണ്ട്‌ ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്‌.

80 റണ്‍സിനാണ്‌ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരിക്കുന്നത്‌. ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനത്തു നിന്നും പുറത്താക്കിയതിനു പിന്നാലെയാണ്‌ ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങ്ങിലും ഇംഗ്ലണ്ടിനെ തുരത്തിയിരിക്കുന്നത്‌. ഇതോടെ നിലവിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ ടീം ആയി മാറിയിരിക്കുകയാണ്‌ ദക്ഷിണാഫ്രിക്ക.

രണ്ടാം ഏകദിന മത്സരത്തിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി 124 റാങ്കിങ്‌ പോയിന്റുകള്‍ നേടിയാണ്‌ ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്‌. ടെസ്റ്റില്‍ 120 പോയിന്റ്‌, ഏകദിനത്തില്‍ 124 പോയിന്റ്‌, 130, ട്വന്റി20യില്‍ 130 പോയിന്റ്‌ എന്നിങ്ങനെ നേടി ക്രിക്കറ്റ്‌ ലോകത്തെ അതികായകരായിരിക്കുകയാണ്‌ ദക്ഷിണാഫ്രിക്ക.

നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്‌ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ ഒരു സമനില ആയാല്‍ പോലും ദക്ഷിണാഫ്രിക്കക്ക്‌ ഒന്നാം റാങ്ക്‌ നഷ്ടപ്പെടുകയില്ല. അതേസമയം ഈ പരമ്പരയില്‍ വിജയികളായാല്‍ മാത്രമേ ഇംഗ്ലണ്ടിന്‌ റ്‌ങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാവൂ.

തുടര്‍ച്ചയായി പത്താം മത്സരമാണ്‌ ദക്ഷിണാഫ്രിക്കന്‍ ടീം വിജയിക്കുന്നത്‌. കഴിഞ്ഞ മത്സരത്തില്‍ ഹാഷിം അംലയുടെ മികച്ച പ്രകടനമാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ഇംഗ്ലണ്ടിനെതിരെ വിജയം സമ്മാനിച്ചിരിക്കുന്നത്‌. ക്രിക്കറ്റ്‌ ചരിത്രത്തില്‍ തന്നെ ഏകദിനത്തില്‍ ഏറ്റവും പെട്ടെന്ന്‌ 3,000 റണ്‍സ്‌ തികയ്‌ക്കുന്ന ക്രിക്കറ്ററായിരിക്കുകയാണ്‌ അംല.

വെറും 57 മത്സരങ്ങളില്‍ നിന്നും ആണ്‌ അംല 3,000 റണ്‍സ്‌ തികച്ചിരിക്കുന്നത്‌.

Story first published:  Friday, August 31, 2012, 15:07 [IST]
English summary
South Africa having won the second ODI against England by 80 runs, ousted England from No 1 position in ODIs, as they are currently the World's best team in all the formats of the game.
പ്രതികരണം എഴുതൂ