Englishहिन्दीಕನ್ನಡதமிழ்తెలుగు

അര്‍ജ്ജുന അവാര്‍ഡ്‌ പ്രചോദനമാകും:യുവരാജ്‌

Posted by:
Published: Thursday, August 30, 2012, 12:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അര്‍ജ്ജുന അവാര്‍ഡ്‌ പ്രചോദനമാകും:യുവരാജ്‌
 

ദില്ലി: ഇതെന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്ന്‌. രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയില്‍ നിന്നും അര്‍ജ്ജുന അവാര്‍ഡ്‌ സ്വീകരിച്ച ശേഷം യുവരാജ്‌ സിങ്ങിന്റെ വാക്കുകളാണിത്‌. ബുധനാഴ്‌ച രാഷ്ട്രപചതി ഭവനില്‍ നടന്നചടങ്ങിലാണ്‌ അവാര്‍ഡ്‌ ദാനം നടന്നത്‌.

മൂന്നു തവണ അര്‍ജ്ജുന അവാര്‍ഡിന്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്‌ യുവിക്ക്‌ അര്‍ജ്ജുന അവാര്‍ഡ്‌ ലഭിക്കുന്നത്‌. ഈ അവാര്‍ഡ്‌ മുന്നോട്ടുള്ള യാത്രക്ക്‌ പ്രചോദനമാകും എന്ന്‌ യുവി അഭിപ്രായപ്പെട്ടു.

ഇത്‌ ഒരു ബഹുമതിയാണ്‌. ഇത്‌ വരെ ജീവിതത്തില്‍ എനിക്ക്‌ ലഭിച്ച എന്തിനേക്കാളും വലുതാണ്‌. ഇതിന്‌ മുമ്പ്‌ രണ്ട്‌ പ്രവാശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അവാര്‍ഡ്‌ ലഭിച്ചിരുന്നില്ല. എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ ഈ അവാര്‍ഡ്‌ ശക്തിയും കരുത്തുമേകും. ഇതെനിക്കു പ്രചേദനമേകും. ഇതെന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്‌. യുവരാജ്‌ ചടങ്ങില്‍ പറഞ്ഞു.

അര്‍ബുദത്തോട്‌ പടവെട്ടി വിജയിച്ചു വന്നതിനു ശേഷം ലഭിക്കുന്ന ഈ അവാര്‍ഡ്‌ തനിക്ക്‌ എന്തുകൊണ്ടും ഏറെ വിലപ്പെട്ടതാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ്‌ 2011ലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത യുവി രോഗ ബാധിതനായിരുന്നപ്പോള്‍ കുടംുബത്തില്‍ നിന്നും, സുഹൃത്തുക്കളുടെയും ആരാധകരുടെയും ഭാഗത്തു നിന്നും ലഭിച്ച പിന്തുണയെ കുറിച്ചും സംസാരിച്ചു.

ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തിയതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ന്യൂസിലന്റിനെതിരായ ട്വന്റി20 മത്സരങ്ങള്‍ തുടങ്ങാന്‍ ഏറെ ആവേശത്തോടെയാണ്‌ താന്‍ കാത്തിരിക്കുന്നത്‌ എന്നാണ്‌ യുവി പ്രതികരിച്ചത്‌.

English summary
India's Yuvraj Singh said it was one of the memorable days of my life, after being presented the Arjuna award by President Pranab Mukherjee at the Rashtrapathi Bhavan on Wednesday.
പ്രതികരണം എഴുതൂ