Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ നല്‍കിയ പാഠങ്ങള്‍ സഹായിച്ചു:ഉന്‍മുക്‌

Posted by:
Published: Thursday, August 30, 2012, 13:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്‍ നല്‍കിയ പാഠങ്ങള്‍ സഹായിച്ചു:ഉന്‍മുക്‌
 

ബാംഗ്ലൂര്‍: മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നല്‍കിയ ടിപ്പുകള്‍ തനിക്കും തന്റെ ടീമിനെയും ലോക കപ്പ്‌ കിരീടം നേടാന്‍ ഏറെ സഹായിച്ചു എന്ന്‌ അണ്ടര്‍ 19 ടീം ക്യാപ്‌റ്റന്‍ ഉന്‍മുക്‌ ചാന്ദ്‌. ആറ്‌ വിക്കറ്റുകള്‍ക്കാണ്‌ ഇന്ത്യന്‍ യുവനിര ആസ്‌ത്രേലിയന്‍ ടീമിനെ ആസ്‌ത്രേലിയയില്‍ വെച്ച്‌ തന്നെ പരാജയപ്പെടുത്തിയത്‌.

സചച്‌ിന്‍ നല്‍കിയ ടിപ്പുകള്‍ ഏറെ സഹായകമായി. ആസ്‌ത്രേലിയയില്‍ പല തവണ കളിച്ചിട്ടുള്ള അദ്ദേഹം ലോകകപ്പ്‌ മത്സരത്തിന്‌ എന്തുതരം പിച്ചായിരിക്കും എന്നു പറഞ്ഞു. സമ്മര്‍ദ്ദങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നും പറഞ്ഞു. അതെല്ലാം വലരെയേറം പ്രയോജനപ്പെട്ടു. ഉന്‍മുക്‌ ചാന്ദ്‌ പറഞ്ഞു.

സേവാഗിനൊപ്പം കളിക്കാന്‍ കഴിഞ്ഞത്‌ തന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിച്ചു എന്നും ഉന്‍മുക്‌ അറിയിച്ചു. ട്വന്റി20യില്‍ സേവാഗിന്റെ നായകത്വത്തിലുള്ള ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ടീമംഗം ആയിരുന്നു.

ഡല്‍ഹിക്കുവേണ്ടി സേവാഗിനൊപ്പം കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അദ്ദേഹം ബാറ്റിങ്ങുമായി ബന്ധപ്പെട്ട പല ടിപ്പുകളും നല്‍കിയിട്ടുണ്ട്‌. ഇതെന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

കൂടാതെ ഡയറി എഴുതുന്നതും പിഴവുകള്‍ ആവര്‍ത്താക്കാതെ കളി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായി ഉന്‍മുക്‌ അറിയിച്ചു.

English summary
India's U-19 World Cup winning captain Unmukt Chand revealed that master blaster Sachin Tendulkar's tips helped them get accustomed to those pitches, and emerge victorious.
പ്രതികരണം എഴുതൂ