Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവിയുടെ ആരോഗ്യത്തില്‍ ആശങ്ക:ഗാംഗുലി

Posted by:
Published: Wednesday, August 29, 2012, 12:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവിയുടെ ആരോഗ്യത്തില്‍ ആശങ്ക:ഗാംഗുലി
 

ദില്ലി: ട്വന്റി20 ക്രിക്കറ്റില്‍ യുവരാജിന്‌ വിജയിക്കാനാവുമോ എന്ന സൗരവ്‌ ഗാംഗുലിക്ക്‌ ആശങ്ക. ഈയിടെ മാത്രം അര്‍ബുദ ചികിത്സ കഴിഞ്ഞ്‌ പരിശീലനം പുനരാരംഭിച്ചതാണ്‌ യുവി എന്നതാണ്‌ മുന്‍ ക്യാപ്‌റ്റന്റെ ആശങ്കയ്‌ക്ക്‌ കാരണം.

സെപ്‌റ്റംബര്‍ 18ന്‌ ആരംഭിക്കാതിരിക്കുന്ന ട്വന്റി20 ലോകകപ്പ്‌ മത്സരത്തിന്റെ പ്രമോഷണല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. അര്‍ബുദത്തെ വിജയകരമായി അതിജീവിച്ച യുവി ദേശീയ ടീമിലേക്ക്‌ തിരിച്ചു വന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കാനും ദാദ മറന്നില്ല.

ട്വന്റി20 ലോകകപ്പിന്‌ മുമ്പ്‌ ന്യൂസിലന്റിനെതിരെയുള്ള രണ്ട്‌ ട്വന്റി20 മത്സരങ്ങളില്‍ പങ്കെടുക്കുന്നത്‌ യുവിക്ക്‌ ഗുണം ചെയ്യും എന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. താന്‍ യുവിയുടെ ആരോഗ്യത്തെ കുറിച്ച്‌ ആശങ്ക പെടാതിരുന്നാല്‍ അതൊരു തെറ്റാവും എന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നിന്നിരുന്ന യുവരാജ്‌ സിങ്ങിന്റെ പേര്‌ ട്വന്റി20 ലോകകപ്പിലേക്കുള്ള ദേശീയ ടീമിലെത്തിയത്‌ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. അര്‍ബുദ ബാധിതനായതാണ്‌ ഇത്ര നീണ്ട ഇടവേള യുവിയുടെ കരിയറില്‍ ഉണ്ടായത്‌.

English summary
Ganguly said he was apprehensive about Yuvraj Singh's success in the shortest version of the game, as he has just recovered from a rare germ cell cancer, during a promotional event for the World T20 starting September 18, 2012.
പ്രതികരണം എഴുതൂ