Englishहिन्दीಕನ್ನಡதமிழ்తెలుగు

സഹീര്‍ ഖാന്‍ ഉമേഷ്‌ യാദവിന്റെ ബൗളിങ്‌ ഗുരു

Posted by:
Published: Tuesday, August 28, 2012, 17:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സഹീര്‍ ഖാന്‍ ഉമേഷ്‌ യാദവിന്റെ ബൗളിങ്‌ ഗുരു
 

ഹൈദരാബാദ്‌: ഫാസ്റ്റ്‌ ബൗളിങ്ങിലെ ട്രിക്കുകള്‍ താന്‍ പഠിച്ചത്‌ സഹീര്‍ ഖാനില്‍ നിന്നും ആണ്‌ എന്ന്‌ ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍ ഉമേഷ്‌ യാദവ്‌. സഹീര്‍ ഖാന്‍ തന്നെ ബൗളിങ്‌ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന്‌ മുമ്പ്‌ വേഗത മാത്രം മതി മികച്ച ബൗളര്‍ ആകാന്‍ എന്നാണ്‌ താന്‍ കരുതിയിരുന്നത്‌ എന്ന്‌ ഉമേഷ്‌ സാക്ഷ്യപ്പെടുത്തുന്നു.

ഇതുവരെ ഏഴു ടെസ്റ്റ്‌ മത്സരങ്ങളിലാണ്‌ ഉമേഷ്‌ കളിച്ചിട്ടുള്ളത്‌. രണ്ട്‌ തവണ 4 വിക്കറ്റുകള്‍ വീതവും, ഒരു പ്രാവശ്യം അഞ്ച്‌ വിക്കറ്റുകളും വീഴ്‌ത്തി തിളങ്ങിയിട്ടുണ്ട്‌ ഉമേഷ്‌. 7 ടെസ്റ്റുകളില്‍ നിന്നായി ആകെ 25 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്‌ ഉമേഷ്‌.

ആസ്‌ത്രേലിയന്‍ പര്യടനം തനിക്ക്‌ ഏറെ ഗുണം ചെയ്‌തു എന്നാണ്‌ ഉമേഷ്‌ അഭിപ്രായപ്പെട്ടത്‌. ഈയവസരത്തിലാണ്‌ ഉമേഷിന്‌ സഹീറില്‍ നിന്നും നിരവധി ബൗളിങ്‌ ടിപ്പുകള്‍ ലഭിച്ചത്‌.

വേഗത്തില്‍ പന്തെറിയുക എന്നതില്‍ കവിഞ്ഞൊന്നും എനിക്കറിയില്ലായിരുന്നു. സക്‌ ബായിക്കൊപ്പം ബൗള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ്‌ വേഗതക്കൊപ്പം പന്തില്‍ ഒരു നിയന്ത്രണം കൂടി വേണം എന്ന്‌ ഞാന്‍ പഠിച്ചത്‌. ഉമേഷ്‌ പറഞ്ഞു.

സ്വന്തം പിഴവുകളില്‍ നിന്നും പഠിക്കുന്നതാണ്‌ ഏറ്റവും മികച്ച മാര്‍ഗം എന്ന്‌ സഹീര്‍ ഖാന്‍ പറഞ്ഞു തന്നതായും അക്കാര്യം എന്നും തന്റെ മനസ്സില്‍ ഉണ്ട്‌ എന്നും ഉമേഷ്‌ യാദവ്‌ പറയുന്നു.

English summary
India's Umesh Yadav has revealed that he learnt the tricks of fast bowling from Indian pace spearhead Zaheer Khan as he had thought speed was the only weapon before taking tips from the veteran.
പ്രതികരണം എഴുതൂ