Englishहिन्दीಕನ್ನಡதமிழ்తెలుగు

അശ്വിനും ഓജയും ഹര്‍ഭജന്‌ ഭീഷണിയാവുമോ?

Posted by:
Published: Tuesday, August 28, 2012, 16:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അശ്വിനും ഓജയും ഹര്‍ഭജന്‌ ഭീഷണിയാവുമോ?
 

ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റ്‌ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ച ആര്‍ അശ്വിനും പ്രഗ്യാന്‍ ഓജയും ഹര്‍ഭജന്‍ സിങ്ങിന്‌ ഭീഷണിയാവും എന്നാണ്‌ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌.

വെറും 85 റണ്‍സ്‌ വഴങ്ങി 12 ന്യൂസിലന്റ്‌ വിക്കറ്റുകളാണ്‌ അശ്വിന്‍ വീഴ്‌ത്തിയത്‌. അതുപോലെ 92 റണ്‍സ്‌ വഴങ്ങി ആറു വിക്കറ്റുകളെടുക്കാന്‍ ഓജയ്‌ക്കും സാധിച്ചു.

നീണ്ട കാത്തിരിപ്പിനൊടുവില്‍ ന്യൂസിലന്റിനെതിരെ നടക്കാനിരിക്കുന്ന രണ്ട്‌ ട്വന്റ20 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹര്‍ഭജനെ ദേശീയ ടീമിലേക്ക്‌ തിരഞ്ഞെടുത്തിരിക്കുകയാണ്‌.

ഈ തിരിച്ചു വരവ്‌ ഭാജിയെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസം ആണെങ്കിലും തുടര്‍ന്നും ദേശീയ ടീമില്‍ തുടരാനാവുമോ എന്ന കാര്യം ഇപ്പോഴും പരുങ്ങലിലാണ്‌.

2011 ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ഏകദിനത്തിലാണ്‌ ഭാജി അവസാനം ഇന്ത്യക്കു വേണ്ടി ഏകദിനം കളിച്ചത്‌. അതുപോലെ 2011 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ്‌ അദ്ദേഹം അവസാനമായി ടെസ്‌റ്റ്‌ കളിച്ചത്‌.

അതായത്‌ പന്ത്രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഹര്‍ഭജന്‍ അവസാനമായി ഇന്ത്യക്ക്‌ വേണ്ടി കളിച്ചത്‌. ഇപ്പോള്‍ ട്വന്റി20 കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ എങ്കിലും ദേശീയ ടെസ്‌റ്റ്‌ ടീമിലേക്ക്‌ തിരിച്ചെത്താനാവുന്ന കാര്യം സംശയമാണ്‌.

ഇതുവരെ 98 ടെസ്‌റ്റ്‌ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്‌ ഹര്‍ഭജന്‍. തന്റെ നൂറാം ടെസ്‌റ്റ്‌ വൈകാതെ മത്സരിക്കാം എന്ന പ്രതീക്ഷയിലാണ്‌ ഹര്‍ഭജന്‍. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഹര്‍ഭജന്റെ സ്വപ്‌നം വെറുതെയാവും.

കാരണം കളി തുടങ്ങിയ നാള്‍ മുതല്‍ സിലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞ യുവ കളിക്കാരാണ്‌ അശ്വിനും ഓജയും. ഇവരെ തഴഞ്ഞ്‌ സിലക്ഷന്‍ കമ്മറ്റി ഹര്‍ഭജനെ ടെസ്‌റ്റ്‌ ടീമിലേക്ക്‌ തിരഞ്ഞെടുക്കും എന്നു കരുതുക പ്രയാസം.

വെറും ഏഴു ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നും 43 വിക്കറ്റുകളാണ്‌ അശ്വിന്‍ ഇന്ത്യക്ക്‌ വേണ്ടി തെറിപ്പിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ എല്ലാ ഫോര്‍മാറ്റുകളിലേക്കും യോജിച്ച കളിക്കാരന്‍ എന്ന ലേബല്‍ സ്വന്തമാക്കി കഴിഞ്ഞ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

അതുപോലെ 15 ടെസ്‌റ്റുകളില്‍ നിന്നായി 68 വിക്കറ്റുകളെടുത്ത ഓജയും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്‌.

English summary
With R Ashwin claiming 12/85 in the first Test against New Zealand and Pragyan Ojha picking 6/92, the duo have impressed everyone with their performance, as the turbanator Harabhajan Singh's Test future remains bleak.
പ്രതികരണം എഴുതൂ