Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനുമായി മത്സരിക്കാനില്ല:കോഹ്‌ലി

Posted by:
Published: Monday, August 27, 2012, 16:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിനുമായി മത്സരിക്കാനില്ല:കോഹ്‌ലി
 

ദില്ലി: താന്‍ സച്ചിനെ ആരാധിക്കുന്നു എന്നും, അദ്ദേഹത്തെ പോലുള്ള ഒരു ഇതാഹാസ താരവുമായി താരതമ്യം ചെയ്യപ്പെടുന്നത്‌ തന്റെ ഭാഗ്യമാണ്‌ എന്നും വിരാട്‌ കോഹ്‌ലി പറഞ്ഞു.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സും 3000 റണ്‍സും തികച്ച കളിക്കാരനാണ്‌ കോഹ്‌ലി. തനിക്ക്‌ സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനാവും എന്നു തോന്നുന്നില്ല എന്നാണ്‌ കോഹ്‌ലി വിശ്വസിക്കുന്നത്‌. എന്നാല്‍ തന്റെ നൂറാം സെഞ്ച്വറി എന്ന റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ കോഹ്‌ലിക്ക്‌ സാധിക്കും എന്നാണ്‌ സച്ചിന്‍ വിശ്വസിക്കുന്നത്‌.

സച്ചിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാനാവുമോ എന്ന്‌ ചോദിച്ചപ്പോള്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കാനാഗ്രഹിക്കുന്നില്ല എന്നും ഇന്ത്യക്കു വേണ്ടി മത്സരങ്ങള്‍ ജയിക്കുന്നതിലാണ്‌ ഇപ്പോള്‍ ശ്രദ്ധ വെക്കുന്നത്‌ എന്നും കോഹ്‌ലി പറഞ്ഞു.

ആളുകള്‍ എന്നെ സച്ചിനുമായി താരതമ്യം ചെയ്‌തു തുടങ്ങിയപ്പോള്‍ അനുഗ്രഹീതനായി തോന്നി. എന്നാല്‍ ഇത്തരം താരതമ്യങ്ങളിലല്ല, കളിയിലാണ്‌ ഞാനിപ്പോള്‍ ശ്രദ്ധിക്കേണ്ടത്‌. ഞാന്‍ ശരിക്കും അദ്ദേഹത്തെ ആരാധിക്കുന്നു. അതുകൊണ്ട്‌ ഈ താരതമ്യങ്ങളൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. കോഹ്‌ലി പറഞ്ഞു.

സെഞ്ച്വറികളുടെ സെഞ്ച്വറി എന്നത്‌ വലിയ കാര്യമാണ്‌ എന്നും അതാര്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നും പറഞ്ഞ കോഹ്‌ലി, ഈ റെക്കോര്‍ഡ്‌ തകര്‍ക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നത്‌ സമ്മര്‍ദ്ദത്തിന്‌ കാരണമാകും എന്നും അഭിപ്രായപ്പെട്ടു.

English summary
Virat Kohli, who has been in prolific form over the last few years, has said that he worships master blaster Sachin Tendulkar, and feels elated to be compared with the legendary cricketer.
പ്രതികരണം എഴുതൂ