Englishहिन्दीಕನ್ನಡதமிழ்తెలుగు

ജൂനിയേഴ്‌സിന്‌ സീനിയേഴ്‌സിന്റെ അഭിനന്ദന പ്രവാഹം

Posted by:
Published: Monday, August 27, 2012, 12:36 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജൂനിയേഴ്‌സിന്‌ സീനിയേഴ്‌സിന്റെ അഭിനന്ദന പ്രവാഹം
 

ബാംഗ്ലൂര്‍: അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം നേടിയ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‌ സീനിയര്‍ ടീമംഗങ്ങളുടെ അഭിനന്ദനങ്ങള്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി, സുരേഷ്‌ റെയ്‌ന, വിരാട്‌ കോഹ്‌ലി, ആര്‍ അശ്വിന്‍ എന്നിവര്‍ ഉന്‍മുക്‌ ചാന്ദിനെയും കൂട്ടരെയും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നു.

ലോകകപ്പ്‌ കിരീടം നേടിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്‌ അഭിനന്ദനങ്ങള്‍. ഞങ്ങള്‍ നിങ്ങളുടെ കളി ആദ്യ മുതല്‍ ട്രോഫി ഉയര്‍ത്തുന്നത്‌ വരെ കണ്ടു. സച്ചിന്‍ പറഞ്ഞു.

ലോകകപ്പ്‌ വിജയികളാണ്‌ അണ്ടര്‍ 19 ടീമിന്‌ അഭിനന്ദനങ്ങള്‍. ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി അറിയിച്ചു.

വളരെ നന്നായിരിക്കുന്നു എന്നാണ്‌ വീരേന്ദ്ര സേവാഗ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ഒരു ലോകകപ്പ്‌ ഫൈനലില്‍ ആസ്‌ത്രേലിയയെ ആസ്‌ത്രേലിയയില്‍ വെച്ച്‌ തോല്‍പിക്കുന്നത്‌ ഇതാദ്യമായാണ്‌. ഇതൊരു വലിയ നേട്ടം ആണ്‌. അണ്ടര്‍ 19 ടീമിന്‌ ആശംസകളും അഭിനന്ദനങ്ങളും. അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ളതിനാല്‍ അവരുടെ വികാരം മനസ്സിലാക്കാനാവും. വിരാട്‌ കോഹ്‌ലി പറഞ്ഞു.

അര്‍ബുദ ചികിത്സയ്‌ക്ക്‌ ശേഷം ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തിയ യുവരാജ്‌ സിങ്ങും ലോകകപ്പ്‌ നേട്ടത്തില്‍ അണ്ടര്‍ 19 ടീമിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ആര്‍ അശ്വിന്‍, സുരേഷ്‌ റെയ്‌ന, ഹര്‍ഭജന്‍ സിങ്‌ എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്‌.

English summary
The Indian Under-19 World Cup team was congratulated by senior cricketers and fans across India on Sunday.
പ്രതികരണം എഴുതൂ