Englishहिन्दीಕನ್ನಡதமிழ்తెలుగు

അശ്വിന്റെ അശ്വമേധം റെക്കോര്‍ഡുകളിലേക്ക്‌?

Posted by:
Updated: Tuesday, August 28, 2012, 13:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അശ്വിന്റെ അശ്വമേധം റെക്കോര്‍ഡുകളിലേക്ക്‌?
 

ബാംഗ്ലൂര്‍: തമിഴ്‌നാട്ടുകാരന്‍ രവിചന്ദ്രന്‍ അശ്വിന്‍ താന്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ്‌ ടീമിന്റെ അവിഭാജ്യ ഘടകമാണ്‌ എന്ന കാര്യം ഊട്ടിയുറപ്പിച്ചിരിക്കുന്നു. ന്യൂസിലന്റിനെതിരെയുള്ള ഒന്നാം ടെസ്റ്റ്‌ മത്സരത്തില്‍ 12 വിക്കറ്റുകളാണ്‌ ഈ യുവതാരം വീഴ്‌ത്തിയിരിക്കുന്നത്‌.

31 റണ്‍സ്‌ വഴങ്ങി 6 വിക്കറ്റുകളും, 54 റണ്‍സ്‌ വഴങ്ങി 6 വിക്കറ്റുകളും ആണ്‌ ഒരൊറ്റ ടെസ്റ്റില്‍ ഈ ചെറുപ്പക്കാരന്‍ കൊയ്‌തെടുത്ത്‌ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്‌. മത്സരത്തിന്റെ മാന്‍ ഓഫ്‌ ദ മാച്ച്‌ അവാര്‍ഡ്‌ അശ്വിനാണ്‌ ലഭിച്ചിരിക്കുന്നത്‌.

ആകെ ഏഴു ടെസ്റ്റുകളില്‍ കളിച്ചതില്‍ ഇത്‌ മൂന്നാം തവണയാണ്‌ അശ്വിന്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ അവാര്‍ഡ്‌ ലഭിച്ചിരിക്കുന്നത്‌.

അശ്വിന്റെ ഈ ചെറിയ കാലയളവിലെ ക്രിക്കറ്റ്‌ കരിയറിനുള്ളില്‍ നാല്‌ തവണ അഞ്ച്‌ വിക്കറ്റുകള്‍ ഒറ്റയടിക്കെടുത്തിട്ടുണ്ട്‌. ഏഴു ടെസ്റ്റുകളില്‍ നിന്നും ശരാശരി 26.83 എന്ന തോതില്‍ ആകെ 43 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്‌ അശ്വിന്‍ ഇതുവരെ. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതൊരു റെക്കോര്‍ഡ്‌ ആണ്‌.

തന്റെ ആദ്യ ഏഴു ടെസ്‌റ്റുകളില്‍ നിന്നായി 20.71 എന്ന ശരാശരിയില്‍ 42 വിക്കറ്റ്‌ എടുത്തിരുന്ന നരേന്ദ്ര ഹിര്‍വാണിയുടെ പേരിലുള്ള റെക്കോര്‍ഡ്‌ ആണ്‌ ഇതോടെ അശ്വിന്‍ മറികടന്നിരിക്കുന്നത്‌.

ഓരോ ഇന്നിങ്‌സിലും ന്യൂസിലന്റിനെതിരെ അഞ്ചോ അതിലധികമോ വിക്കറ്റുകള്‍ എടുത്ത വേറെ ഇന്ത്യ ബൗളറില്ല. അതുകൊണ്ട്‌ അങ്ങനെയൊരു റെക്കോര്‍ഡും ഇതോടെ അശ്വിന്‌ സ്വന്തം.

അശ്വിന്റെ ഈ ക്രിക്കറ്റ്‌ അശ്വമേധം ഇനി എത്ര റെക്കോര്‍ഡുകള്‍ രചിക്കും എന്നും തകര്‍ത്തെറിയും എന്നും കാത്തിരുന്നു കാണാം. കാരണം, ഈ ചെറുപ്പക്കാരന്‍ കളി തുടങ്ങിയിട്ടേയുള്ളൂ.

Story first published:  Monday, August 27, 2012, 15:13 [IST]
English summary
The tall off-spinner from Tamil Nadu, Ravichandran Ashwin who created an impact right from his debut is currently India's first choice as he has cemented his berth in all formats of the game.
പ്രതികരണം എഴുതൂ