Englishहिन्दीಕನ್ನಡதமிழ்తెలుగు

ആദ്യ ടെസ്റ്റില്‍ ജയം ഇന്ത്യക്കൊപ്പം

Posted by:
Published: Sunday, August 26, 2012, 19:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൈദരാബാദ്‌: ലോകക്രിക്കറ്റില്‍ ഞായറാഴ്‌ച ഇന്ത്യയുടെ ദിനം ആയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിനു തൊട്ടു പിന്നാലെ ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിലും ജയം ഇന്ത്യക്കൊപ്പം.

ആദ്യ ടെസ്റ്റില്‍ ജയം ഇന്ത്യക്കൊപ്പം

ഇന്നിങ്‌സിനും 115 റണ്‍സിനും ആണ്‌ ഇന്ത്യ കിവീസിനെ തകര്‍ത്തെറിഞ്ഞത്‌. യുവതാരം ആര്‍ അശ്വിന്‍ ആണ്‌ മികച്ച പ്രകടനത്തോടെ ഇന്ത്യയെ വിജയപഥത്തിലേക്ക്‌ നയിച്ചത്‌. ന്യൂസിലന്റിന്റെ 12 വിക്കറ്റുകളാണ്‌ അശ്വിന്‍ തൂത്തെറിഞ്ഞത്‌.

ഇന്ത്യയുടെ 438 റണ്‍സ്‌ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്റ്‌ ഫോളോ ഓണ്‍ ചെയ്‌ത്‌ രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സ്‌ എടുത്തു പുറത്തായി.

ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സ്‌ ആയിരുന്നു ന്യൂസിലന്റിന്റെ സമ്പാദ്യം. രണ്ടാമത്തെ ഇന്നിങ്‌സില്‍ തോല്‍വി ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കിവീസ്‌ പടയ്‌ക്ക്‌ അടി പതറുകയായിരുന്നു.

English summary
R Ashwin recorded a stunning match figures of 12 for 85 as India beat New Zealand by an innings and 115 runs in the first Test at the Rajiv Gandhi International Stadium in Hyderabad on Sunday.
പ്രതികരണം എഴുതൂ