Englishहिन्दीಕನ್ನಡதமிழ்తెలుగు

അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം ഇന്ത്യക്ക്‌

Posted by:
Updated: Sunday, August 26, 2012, 17:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടൗണ്‍സ്‌വില്ലെ: അണ്ടര്‍ 19 ലോകകപ്പില്‍ ആസ്‌ത്രേലിയയെ പാരാജയപ്പെടുത്തി കിരീടം ഇന്ത്യക്ക്‌. ഇത്‌ മൂന്നാം തവണയാണ്‌ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരാകുന്നത്‌. ആറു വിക്കറ്റുകള്‍ക്കാണ്‌ ഇന്ത്യ ആസ്‌ത്രേലിയയെ തോല്‍പിച്ചിരിക്കുന്നത്‌.

അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം ഇന്ത്യക്ക്‌

111 റണ്‍സ്‌ എടുത്ത ക്യാപ്‌റ്റന്‍ ഉന്‍മുക്‌ ചാന്ദിന്റെ സെഞ്ച്വറിയാണ്‌ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്‌

സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ടോപ്‌ സ്‌കോററായിരുന്ന പ്രശാന്ത്‌ ചോപ്ര ഒറ്റ റണ്‍ പോലും നേടാതെ ഡക്ക്‌ ആയപ്പോള്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയ്‌ക്ക്‌ തുടക്കത്തില്‍ മങ്ങലേറ്റിരുന്നു.

226 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 ഓവറായപ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 60 റണ്‍സ്‌ ആണ്‌ എടുത്തിരുന്നത്‌. ശേഷിച്ച 40 ഓവറില്‍ നിന്നും 166 റണ്‍സ്‌ എടുത്ത്‌ വിജയിക്കണമെങ്കില്‍ മികച്ച ബാറ്റിങ്‌ കൂട്ടുകെട്ട്‌ തന്നെ വേണ്ടിയിരുന്നു ഇന്ത്യക്ക്‌.

8 വിക്കറ്റ്‌ നഷ്ടത്തില്‍ 225 റണ്‍സ്‌ ആയിരുന്നു ആസ്‌ത്രേലിയയുടെ സ്‌കോര്‍. നാലാമത്തെ പന്തില്‍ തന്നെ ജിമ്മി പിയേഴ്‌സണെ പുറത്താക്കിയ സന്ദീപ്‌ ശര്‍മ മികച്ച തുടക്കമാണ്‌ ഇന്ത്യക്ക്‌ നല്‍കിയത്‌.

10 ഓവറില്‍ 54 റണ്‍സ്‌ മാത്രം വഴങ്ങി 4 വിക്കറ്റ്‌ എടുത്ത സന്ദീപ്‌ ശര്‍മ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു.

Story first published:  Sunday, August 26, 2012, 13:20 [IST]
English summary
An inspirational knock from captain Unmukt Chand, who scored an unbeaten century (111), helped India beat defending champions Australia to win the ICC U19 World Cup.
പ്രതികരണം എഴുതൂ