Englishहिन्दीಕನ್ನಡதமிழ்తెలుగు

ന്യൂസിലന്റ്‌ പരുങ്ങലില്‍;കോഹ്‌ലി 3 ക്യാച്ചെടുത്തു

Posted by:
Published: Saturday, August 25, 2012, 15:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ന്യൂസിലന്റ്‌ പരുങ്ങലില്‍;കോഹ്‌ലി 3 ക്യാച്ചെടുത്തു
 

ഹൈദരാബാദ്‌: മത്സരം മൂന്നാം ദിവസത്തിലേക്ക്‌ കടന്നപ്പോള്‍ മറുപടി ബാറ്റ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന ന്യൂസിലന്റിനെ 55.5 ഓവറില്‍ വെറും 150 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി.

239 റണ്‍സ്‌ എടുത്താലേ ന്യൂസിന്റിന്‌ ഫോളോ-ഓണ്‍ ഒഴിവാക്കാനാവൂ. എന്നാല്‍ നിലവില്‍ 81 റണ്‍സിന്റെ കുറവുണ്ട്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്‌ അസാധ്യമാണ്‌.

284 റണ്‍സിന്‌ പിന്നിലാണ്‌ ഇപ്പോള്‍ ന്യൂസിലന്റ്‌. തന്റെ കരിയറില്‍ മൂന്നാമതും അശ്വിന്‍ അഞ്ച്‌ വിക്കറ്റുകള്‍ തെറിപ്പിച്ചു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ തന്റെ മുപ്പത്തിനാലാമത്‌ ഡക്ക്‌ സ്വന്തമാക്കി റെക്കോര്‍ഡിട്ടു.

മഴ കാരണം ഒരു മണിക്കൂര്‍ വൈകിയാണ്‌ കളി തുടങ്ങിയത്‌. നൂറു റണ്‍സ്‌ വഴങ്ങി നാല്‌ വിക്കറ്റ്‌ എടുത്തു ജീതന്‍ പട്ടേല്‍ തന്റെ മികച്ച പ്രകടനം തന്നെയാണ്‌ കാഴ്‌ച വെച്ചത്‌.

2008ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 110 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റും, 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ 78 റണ്‍സ്‌ വിട്ടുകൊടുത്ത്‌ 4 വിക്കറ്റും, ഇന്ത്യക്കെതിരെ 100 റണ്‍സിന്‌ 4 വിക്കറ്റും നേരത്തെ ജീതന്‍ പട്ടേലിന്റെ പേരിലുണ്ട്‌.

ധോണി തന്റെ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ കരിയറിലെ ഇരുപത്തഞ്ചാം അര്‍ദ്ധ സെഞ്ച്വറിയും ന്യൂസിലന്റിനെതിരെയുള്ള നാലാം അര്‍ദ്ധ സെഞ്ച്വറിയും നേടിയിരിക്കുകയാണ്‌.

ഒറ്റ വിക്കറ്റ്‌ പോലും എടുക്കാതെയാണ്‌ സഹീര്‍ ഖാന്‍ പുറത്തായിരിക്കുന്നത്‌. സഹീര്‍ ഖാന്റെ ഇരുപത്തിയാറാമത്‌ ഡക്ക്‌ ആണിത്‌.

തന്റെ കരിയറില്‍ ആദ്യമായി മൂന്ന്‌ ക്യാച്ച്‌ എടുത്ത്‌ വിരാട്‌ കോഹ്‌ലി മക്കല്ലം, ഗുപ്‌റ്റില്‍, ടെയ്‌ലര്‍ എന്നിവരെ പുറത്താക്കി.

English summary
Indians had an amazing first session despite a delayed start on Day three as they reduced New Zealand to 159. New Zealand need to score 239 to avoid follow-on, which seems to be impossible as they are short by 81 runs.
പ്രതികരണം എഴുതൂ