Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ വിക്കറ്റ്‌ ഒരംഗീകാരം:ബോള്‍ട്ട്‌

Posted by:
Published: Friday, August 24, 2012, 17:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്റെ വിക്കറ്റ്‌ ഒരംഗീകാരം:ബോള്‍ട്ട്‌
 

ഹൈദരാബാദ്‌: ക്രിക്കറ്റ്‌ ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വിക്കറ്റ്‌ തെറിപ്പിച്ചതിന്റെ ത്രില്ലിലാണ്‌ ട്രെന്റ്‌ ബോള്‍ട്ട്‌. വ്യാഴാഴ്‌ച ന്യൂസിലന്റിനെതിരെ ആരംഭിച്ച ടെസ്‌റ്റ്‌ മത്സരത്തിലാണ്‌ യുവതാരമായ ബോള്‍ട്ട്‌ സച്ചിനെ ഔട്ടാക്കി താരമായത്‌.

സച്ചിന്റെ വിക്കറ്റ്‌ അമൂല്യമാണ്‌. എന്നും ഓര്‍മ്മിക്കുന്ന ഒന്നായിരിക്കും ഇത്‌. സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്‌. ഇതുപോലുള്ള കുറച്ചു കൂടി വിക്കറ്റുകള്‍ തെറിപ്പിക്കാന്‍ കഴിയും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ബോള്‍ട്ട്‌ പറഞ്ഞു.

സച്ചിനെ പോലുള്ള ഒരു ഇതിഹാസത്തിന്റെ വിക്കറ്റ്‌ തെറിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ട്‌ എന്നും 23 വയസ്സുകാരനായ ബോള്‍ട്ട്‌ അറിയിച്ചു.

ഇന്ത്യന്‍ നിരയിലെ യുവതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്ന തന്റെ ടീമിന്റെ പ്ലാന്‍ എന്നു പറഞ്ഞ ബോള്‍ട്ട്‌ എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്നും സമ്മതിച്ചു. പുജാരെ - കോഹ്‌ലി കൂട്ടുകെട്ട്‌ മികച്ച പ്രകടനം ആണ്‌ കാഴ്‌ച വെച്ചത്‌.

സെഞ്ച്വറിയടിച്ച ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ പുജാരെയെ അഭിനന്ദിക്കാനും ബോള്‍ട്ട്‌ മറന്നില്ല. മനോഹരമായ ഇന്നിങ്‌സ്‌ എന്നാണ്‌ പുജാരെയുടെ ബാറ്റിങ്ങിനെ കുറിച്ച്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

English summary
New Zealand's Trent Boult revealed that he is proud of claiming the priceless wicket of Sachin Tendulkar on Day one of the first Test against India on Thursday.
പ്രതികരണം എഴുതൂ