Englishहिन्दीಕನ್ನಡதமிழ்తెలుగు

എനിക്ക്‌ ദ്രാവിഡാവാനാവില്ല:പുജാരെ

Posted by:
Published: Friday, August 24, 2012, 15:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

എനിക്ക്‌ ദ്രാവിഡാവാനാവില്ല:പുജാരെ
 

ഹൈദരാബാദ്‌: താന്‍ ഒരിക്കലും ദ്രാവിഡിന്‌ പകരക്കാരനാവില്ല എന്ന്‌ ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ ആദ്യദിനം തന്നെ സെഞ്ച്വറിയടിച്ച്‌ താരമായ ചേതേശ്വര്‍ പുജാരെ.

ടെസ്റ്റ്‌ മത്സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി ഏറെ കാലം മൂന്നാമത്‌ ബാറ്റ്‌ ചെയ്‌ത രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനത്താണ്‌ വ്യാഴാഴ്‌ച പുജാരെ ക്രീസിലിറങ്ങിയത്‌. സെഞ്ച്വറി നേട്ടത്തോടെ ദ്രാവിഡുമായാണ്‌ പുജാരെ താരതമ്യം ചെയ്യപ്പെടുന്നത്‌. ഈ സാഹചര്യത്തിലാണ്‌ പുജാരെ ഇങ്ങനെ പ്രതികരിച്ചത്‌.

ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രധാന ശക്തികളായിരുന്ന ദ്രാവിഡും വിവിഎസ്‌ ലക്ഷ്‌മണും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ്‌ മത്സരം തുടങ്ങുന്നതിനു മുമ്പ്‌ തന്നെ ടീമില്‍ ഇരുവരുടേയും അഭാവം ആരു നികത്തും എന്നത്‌ ചര്‍ച്ചാ വിഷയമായിരുന്നു.

പുജാരെയുടെ ആദ്യ സെഞ്ച്വറിയാണ്‌ വ്യാഴാഴ്‌ച ന്യൂസിലന്റിനെതിരെ നേടിയത്‌.

എനിക്ക്‌ രാഹുലിന്‌ പകരക്കാരനാവാന്‍ സാധിക്കില്ല. അത്‌ അസാധ്യമായ കാര്യമാണ്‌. എന്റെ സ്വന്തം ഗെയിം കളിക്കാനാണ്‌ എനിക്കിഷ്ടം. അദ്ദേഹത്തിന്റെ സ്ഥാനം ലഭിക്കുക എന്നത്‌ അഭിമാനാര്‍ഹം തന്നെ. അതു വളരെ നല്ല ഒരു അനുഭവമാണ്‌. ടെസ്റ്റില്‍ സെഞ്ച്വറി നേടുക എന്നത്‌ ഒരു സ്വപ്‌നമായിരുന്നു. പുജാരെ പറഞ്ഞു.

English summary
The Saurashtra batsman, Cheteshwar Pujara played an amazing knock on Day One of the first Test against New Zealand has said he was privileged to play at No 3, in Dravid's absence, but feels he cannot replace the legend.
പ്രതികരണം എഴുതൂ