Englishहिन्दीಕನ್ನಡதமிழ்తెలుగు

സെഞ്ച്വറിയെടുത്ത്‌ പുജാര താരമായി

Posted by:
Published: Friday, August 24, 2012, 13:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സെഞ്ച്വറിയെടുത്ത്‌ പുജാര താരമായി
 

ഹൈദരാബാദ്‌: ന്യൂസിലന്റിനെതിരെ വ്യാഴാഴ്‌ച തുടങ്ങിയ ടെസ്റ്റ്‌ മത്സരത്തില്‍ ആദ്യ ദിവസം ഇന്ത്യക്ക്‌ ആശ്വാസമായി സെഞ്ച്വറിയെടുത്ത്‌ പുതുമുഖം ചേതേശ്വര്‍ പുജാര താരമായി.

മൂന്നാമാതായി ബാറ്റ്‌ ചെയ്യാനിറങ്ങിയ പുജാര കടുത്ത സമ്മര്‍ദ്ദത്തിനിടയിലും മികച്ച ഫോം പുറത്തെടുത്ത്‌ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി അടിച്ചെടുക്കുകയായിരുന്നു വ്യാഴാഴ്‌ച.

2011 ജനുവരിയില്‍ ടെസ്റ്റ്‌ കളിച്ച ശേഷം പുജാര പങ്കെടുക്കുന്ന ടെസ്റ്റ്‌ ടൂര്‍ണമെന്റ്‌ ആണ്‌ ന്യൂസിലന്റിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്‌. സെഞ്ച്വറി നേട്ടത്തോടെ ഒന്നര വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം നടന്ന പുജാരയുടെ ഈ തിരിച്ചു വരവ്‌ എന്തുകൊണ്ടും ആഘോഷമായി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 119 റണ്‍സ്‌ എടുത്ത്‌ പുറത്താകാതെ നില്‍ക്കുകയാണ്‌ പുജാരെ. 87 ഓവറകളില്‍ നിന്നായി അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 305 റണ്‍സ്‌ ആണ്‌ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ സമ്പാദ്യം.

രാഹുല്‍ ദ്രാവിഡിന്റെയും, വിവിഎസ്‌ ലക്ഷ്‌മണിന്റെയും വിരമിക്കലോടെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായ വിടവ്‌ നികത്താന്‍ പുതുമുഖങ്ങള്‍ വരും എന്ന്‌ തെളിയിക്കുന്നതാണ്‌ പുജാരയുടെ പ്രകടനം. ഏറെ കാലം മൂന്നാമനായി ബാറ്റ്‌ ചെയ്‌തിരുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ എന്നറിയപ്പെടുന്ന ദ്രാവിഡ്‌ ആയിരുന്നു. ആ സ്ഥാനമാണ്‌ ഇതോടെ പുജാര സ്വന്തമാക്കിയിരിക്കുന്നത്‌.

മൂന്നാമതായി ബാറ്റ്‌ ചെയ്‌ത്‌ അര്‍ദ്ധ സെഞ്ച്വറി കടക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ ആണ്‌ പുജാര. വിവിഎസ്‌ ലക്ഷ്‌മണ്‍, എംഎസ്‌ ധോണി, അമിത്‌ മിശ്ര, ദ്രാവിഡ്‌ എന്നിവരാണ്‌ മറ്റു നാലു പേര്‍.

English summary
What an effort from the young man at the Rajiv Gandhi International Stadium on Thursday. Cheteshwar Pujara grabbed his chance to bat at number three with a fine hundred against New Zealand in the firs Test.
പ്രതികരണം എഴുതൂ